പോർച്ചുഗീസുകാരെ നേരിടാൻ സാമൂതിരിക്ക് ഊർജം പകർന്നത് അറബ് സംസ്​കാരം -മുഹ്സിൻ എം.എൽ.എ

പട്ടാമ്പി: ദുരാചാരങ്ങളും ജീർണതകളും പിന്നോട്ട് നയിച്ച കേരളീയ സമൂഹത്തെ സാംസ്കാരികമായി സമ്പന്നമാക്കുന്നതിൽ അറബിഭാഷയും സംസ്കാരവും വഹിച്ച പങ്ക് നിഷേധിക്കാനാവില്ലെന്ന് മുഹമ്മദ് മുഹ്സിൻ എം.എൽ.എ. ഗവ. സംസ്കൃത കോളജിൽ അറബിക് രണ്ടാം ഭാഷയായി പഠിച്ചവരുടെയും അറബിക് പഠനവകുപ്പിൽ ബിരുദ പഠനം പൂർത്തിയാക്കിയവരുടെയും സംഗമമായ  ‘അറബിക് മീറ്റ് 2017’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കടൽ കടന്ന് യാത്ര ചെയ്യുന്നത് മതപരമായി തെറ്റാണെന്ന് കരുതിയവരെ പ്രസ്തുത വിശ്വാസത്തിൽനിന്ന് മാറാൻ പ്രേരിപ്പിക്കുകയാണ് സാമൂതിരി രാജാവ് ചെയ്തത്. പോർച്ചുഗീസുകാരെ നേരിടാൻ സാമൂതിരിക്ക് കരുത്തായത് അറബ് സംസ്കാരമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Muhammed Muhzin MLA says Arab Culture Support to Samoorin to Deffend Portugees -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.