മുതലപ്പൊഴി തുറമുഖം: കേന്ദ്രസംഘം സന്ദർശിക്കും

ഡെൽഹി: മുതലപ്പൊഴി തുറമുഖത്തെ നിരന്തര അപകടങ്ങൾക്ക് പരിഹാരം തേടാൻ കേന്ദ്രസംഘം സ്ഥലം സന്ദർശിക്കും. തിങ്കളാഴ്ചയാണ് കേന്ദ്രമന്ത്രി വി.മുരളീധരനൊപ്പം വിദഗ്ധസംഘം മുതലപ്പൊഴിയിലെത്തുക. ഫിഷറീസ് ഡെവലപ്പ്മെൻറ് കമീഷണർ, ഫിഷറീസ് അസിസ്റ്റൻ്റ് കമീഷണർ,  സി.ഐ.സി.ഇ.എഫ് ഡയറക്ടർ എന്നിവരാണ് സംഘത്തിലുള്ളത്.

അപകടങ്ങൾ തുടർക്കഥയാകുന്ന മുതലപ്പൊഴിയിലെ സ്ഥിതിഗതികൾ വി. മുരളീധരൻ കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാലയെ ധരിപ്പിച്ചതിന് പിന്നാലെയാണ് കേന്ദ്ര ഇടപെടൽ. കേന്ദ്ര സർക്കാർ വിഷയം പഠിക്കുമെന്നും അശാസ്ത്രീമായ നിർമാണങ്ങൾ പരിശോധിക്കുമെന്നും കേന്ദ്രഫിഷറീസ് മന്ത്രി, വി.മുരളീധരനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം വിശദമാക്കിയിരുന്നു. കഴിഞ്ഞയാഴ്ച വള്ളം മറിഞ്ഞ് നാല് മൽസ്യത്തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.

Tags:    
News Summary - Mudalapoj port: Central team will visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.