അ​പ​ക​ട​ത്തി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ട ജോ​യ്​​സ് ജേ​ക്ക​ബ്

റോഡിൽ ചളി; കാർ തെന്നിമാറി 500 അടി താഴ്ചയിലേക്ക് മറിഞ്ഞു

മറയൂർ: ചളിനിറഞ്ഞ റോഡിൽ കാർ തെന്നിമാറി 500 അടി താഴ്ചയിലേക്ക് പതിച്ചു. കാർ തകർന്നെങ്കിലും ഓടിച്ചിരുന്ന മറയൂർ കോട്ടക്കുളം സ്വദേശി കാരിവേലിൽ ജോയിസ് ജേക്കബ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. കെ.ഡി.എച്ച്.പി മാട്ടുപ്പെട്ടി തേയില ഫാക്ടറിയിലെ ഫാക്ടറി ഓഫിസറായ ജോയ്സ് (38) ഡ്യൂട്ടി കഴിഞ്ഞ് മറയൂരിലേക്ക് വരവെയാണ് അപകടം.

ഒമ്പതാംമൈൽ എസ് വളവ് തിരിഞ്ഞുവരവെ, മഴയിൽ റോഡിലേക്ക് ഒഴുകിയെത്തിയ ചളിയിൽ ടയർ തെന്നിമാറി താഴേക്ക് കാർ പതിക്കുകയായിരുന്നു.വാഹനത്തിന്‍റെ സൈഡ് ഗ്ലാസ് അടിച്ചുടച്ച് പുറത്തിറങ്ങി ജോയ്സ് റോഡിലെത്തുകയായിരുന്നു.

കാർ താഴേക്ക് പതിക്കുന്നതുകണ്ട മറ്റൊരു വാഹനത്തിലെ യാത്രക്കാർ അഗ്നിരക്ഷ സേനയെയും പൊലീസിനേയും വിവരമറിയിച്ചു. തുടർന്ന് മറയൂർ എസ്.ഐയും സംഘവും സ്ഥലത്തെത്തി. വാഹനം താഴേക്ക് പതിക്കുന്ന ശബ്ദംകേട്ട് സമീപത്തെ അമ്പതോളം തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ളവരും സ്ഥലത്തെത്തി.

Tags:    
News Summary - mud on the road; The car skidded and fell 500 feet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.