മിസ്റ്റർ ഏഷ്യ ശരീര സൗന്ദര്യ മത്സരം: അശ്വിൻ ഷെട്ടി മാലദ്വീപിലേക്ക്

മ​ട്ടാ​ഞ്ചേ​രി: 17 മു​ത​ൽ 22വ​രെ മാ​ല​ദ്വീ​പി​ൽ ന​ട​ക്കു​ന്ന മി​സ്റ്റ​ർ ഏ​ഷ്യ ശ​രീ​ര സൗ​ന്ദ​ര്യ മ​ത്സ​ര​ത്തി​ൽ ഫോ​ർ​ട്ട്​​കൊ​ച്ചി അ​മ​രാ​വ​തി സ്വ​ദേ​ശി അ​ശ്വി​ൻ ഷെ​ട്ടി ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ക്കും. 80കി​ലോ വി​ഭാ​ഗ​ത്തി​ലാ​ണ് മ​ത്സ​രി​ക്കു​ക.

ഹി​മാ​ച​ൽ​പ്ര​ദേ​ശി​ൽ ന​ട​ന്ന യോ​ഗ്യ​ത മ​ത്സ​ര​ത്തി​ൽ​നി​ന്നാ​ണ് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ പ്ര​തി​നി​ധി​യാ​യി അ​ശ്വി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഭ​ഗ​വ​തി​പ​റ​മ്പി​ൽ ആ​ർ.​എ​സ്. അ​നി​ൽ കു​മാ​ർ-​ആ​ശ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

ചെ​ന്നൈ​യി​ൽ ന​ട​ന്ന ദേ​ശീ​യ മ​ത്സ​ര​ത്തി​ൽ ചാ​മ്പ്യ​ൻ ഓ​ഫ് ചാ​മ്പ്യ​ൻ​പ​ട്ടം നേ​ടി​യി​ട്ടു​ണ്ട്. സൗ​ത്ത് ഈ​സ്റ്റ് റെ​യി​ൽ​വേ​യി​ൽ കൊ​ൽ​ക്ക​ത്ത​യി​ൽ സീ​നി​യ​ർ ക്ല​ർ​ക്കാ​യ അ​ശ്വി​ൻ മ​ട്ടാ​ഞ്ചേ​രി കൊ​ച്ചി​ൻ ജിം​നേ​ഷ്യ​ത്തി​ൽ​നി​ന്നാ​ണ് ബോ​ഡി ബി​ൽ​ഡി​ങ്​ പ​രി​ശീ​ല​നം തു​ട​ങ്ങി​യ​ത്. അ​ന​സ് ഹു​സൈ​ൻ, എം.​എം. സ​ലീം എ​ന്നി​വ​രാ​ണ് പ​രി​ശീ​ല​ക​ർ.

Tags:    
News Summary - Mr. Asia Body Beauty Match: Ashwin Shetty to Maldives

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.