എം.ആർ. അജിത്കുമാറിന്റെ ട്രാക്ടർയാത്ര റിപ്പോർട്ട് ചെയ്ത ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

പത്തനംതിട്ട: മുൻ എ.ഡി.ജി.പിയും നിലവിൽ എക്​സൈസ്​ കമീഷണറുമായ എം.ആർ. അജിത്കുമാറിന്റെ ശബരിമലയിലെ വിവാദ ട്രാക്ടർയാത്ര റിപ്പോർട്ട് ചെയ്ത ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. പത്തനംതിട്ട സ്റ്റേറ്റ് സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ആർ. ജോസിനെയാണ് ആലുവ റൂറൽ ഡി.സി.ആർ.പിയിലേക്ക് സ്ഥലംമാറ്റിയത്.

വിരമിക്കാൻ എട്ടുമാസം മാത്രം ശേഷിക്കെയാണ് സ്ഥലംമാറ്റം. നവഗ്രഹപൂജക്കാലത്താണ് എം.ആർ. അജിത്കുമാർ പമ്പയിൽനിന്ന് സന്നിധാനത്തേക്ക് ട്രാക്ടറിൽ യാത്രചെയ്തത്. എ.ഡി.ജി.പിയുടെ ട്രാക്ടർ യാത്രയുടെ ദൃശ്യങ്ങൾസഹിതം മാധ്യമങ്ങളിൽ വാർത്തയായതോടെ സംഭവം വിവാദമായിരുന്നു.

പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർക്കിടയിലെ ചേരിപ്പോരാണ് ട്രാക്ടർയാത്രയുടെ വിവരങ്ങൾ ചോരാൻ കാരണമായത്. പിന്നീട് സേനക്കുള്ളിൽ നടത്തിയ അന്വേഷണത്തിലാണ് വിവരം ചോർത്തിയത് ഡിവൈ.എസ്.പി ആർ. ജോസാണെന്ന സംശയം ഉടലെടുക്കുന്നത്. ഇതോടെ സ്ഥലംമാറ്റത്തിന് ഉത്തരവിടുകയായിരുന്നു.

Tags:    
News Summary - MR Ajithkumar's tractor ride reported Officer transferred

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.