Posted On
date_range Updated On
date_range റാപിഡ് പി.സി.ആർ ടെസ്റ്റിന്‍റെ നിരക്ക് കുറച്ചത് സ്വാഗതാർഹമെന്ന് അബ്ദുസമദ് സമദാനി എം.പി
കോഴിക്കോട്: രാജ്യത്തെ വിമാനത്താവളങ്ങളിൽ റാപിഡ് പി.സി.ആർ ടെസ്റ്റിന്‍റെ പേരിൽ ഈടാക്കിയിരുന്ന വൻ തുക വെട്ടിക്കുറച്ച സർക്കാർ നടപടി സ്വാഗതാർഹമാണെന്ന് അബ്ദുസമദ് സമദാനി എം.പി.
പുതുക്കിയ നിരക്കും കൂടുതലാണ്. വിമാനത്താവളത്തിന് അകത്തായാലും പുറത്തായാലും ഒരേ ടെസ്റ്റിന്‍റെ നിരക്ക് തുല്യമാക്കേണ്ടതുണ്ടെന്നും അത് യാത്രക്കാർക്കും വിശേഷിച്ച് പ്രവാസികൾക്ക് വലിയ ആശ്വാസമായിത്തീരുമെന്നും അദ്ദേഹം പറഞ്ഞു.
കോഴിക്കോട് വിമാനത്താവത്തിൽ റാപിഡ് പി.സി.ആർ ടെസ്റ്റിന്‍റെ നിരക്ക് 2490 രൂപയിൽ നിന്ന് കുറച്ച് 1580 രൂപയാക്കിയാണ് അധികൃതർ കുറച്ചിരിക്കുന്നത്. റാപിഡ് പി.സി.ആർ ടെസ്റ്റിന്‍റെ പേരിൽ നടക്കുന്ന ചൂഷണം ഡിസംബർ രണ്ടിന് സമദാനി പാർലമെന്‍റിൽ ഉന്നയിക്കുകയും ഇതിന് അറുതി വരുത്തണമെന്ന് സർക്കാറിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.