മ​ല​യാ​ള സി​നി​മ​യി​ലെ പ​ട​ല​പ്പി​ണ​ക്ക​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കേ​ണ്ട സ​മ​യ​മാ​യി –മ​ന്ത്രി വി.​എ​സ്. സു​നി​ൽ​കു​മാ​ർ

കൊച്ചി: മലയാള സിനിമയിലെ പടലപ്പിണക്കങ്ങൾ അവസാനിപ്പിക്കേണ്ട സമയമായെന്ന് മന്ത്രി വി.എസ്. സുനിൽകുമാർ. മലയാള സിനിമ വ്യവസായം മാത്രമല്ല, പ്രതിഭാശാലികളുടെ സംഗമ വേദികൂടിയാണ്. പിണക്കങ്ങൾ ഒത്തുതീർക്കാൻ മലയാള സിനിമയിലെ കാരണവരായ മധു മുൻകൈയെടുക്കണമെന്നും മന്ത്രി  പറഞ്ഞു. തിലകൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ തിലകൻ പുരസ്കാരവിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നായകസങ്കൽപത്തി​െൻറ ചൈതന്യം കാത്തുസൂക്ഷിക്കുന്ന നടനാണ് മധു എന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംവിധായകൻ വിനയൻ അധ്യക്ഷത വഹിച്ചു. നാലാമത് പദ്മശ്രീ തിലകൻ പുരസ്കാരം നടൻ മധു ഏറ്റുവാങ്ങി. ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മാധ്യമപുരസ്കാരങ്ങൾ ജോഷി കുര്യൻ, വിവേക് മുഴുകുന്ന്, വിജയകുമാർ എന്നിവർ മന്ത്രിയിൽനിന്ന് ഏറ്റുവാങ്ങി.

Tags:    
News Summary - movies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.