ചിലച്ചിത്ര - സീരിയൽ നടൻ നെടുമ്പ്രം ഗോപി അന്തരിച്ചു

തിരുവല്ല: ചിലച്ചിത്ര - സീരിയൽ നടൻ  നെടുമ്പ്രം ഗോപി ( വി. ആർ ഗോപിനാഥൻ പിളള (83) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ എട്ട് മണിയോടെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. മമ്മൂട്ടി നായകനായ കാഴ്ച എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് കടന്നു വന്നത്.

പ്രായാധിക്യത്താലുള്ള രോഗങ്ങളാൽ ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. മുൻ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനായിരുന്നു.

ഭാര്യ: കമലമ്മ ( റിട്ട. ഹെഡ് മിസ്ട്രസ്, ഡി.ബി.എച്ച്.എസ്,കാവുംഭാഗം). മക്കൾ: സുനിൽ ജി.നാഥ്, സുനിത, സുബിത. മരുമക്കൾ: പ്രദീപ് പിളള, അജിത് കുമാർ. സംസ്കാരം ബുധനാഴ്ച വൈകിട്ട് നാലിന് ഉണ്ടപ്ലാവ് കാർത്തിക വീട്ടുവളപ്പിൽ.

Tags:    
News Summary - movie - Serial actor Nedumbram Gopi passes away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.