തിരുവനന്തപുരം: മിൽമയിൽ യോഗ്യത ഇല്ലാത്തതിനാൽ പിരിച്ചുവിട്ട കരാർ ജീവനക്കാരനെ പി.എസ്.സി വഴി നിയമിക്കാന്‍ ശ്രമിച്ചതായി പരാതി. മാർക്കറ്റിങ് കൺസൾട്ന്‍റ് തസ്തികയിൽ നിന്നും യോഗ്യത ഇല്ലെന്ന് കണ്ടെത്തിയ ആളയാണ് സീനിയർ മാർക്കറ്റിങ് മാനേജർ തസ്തികയിലേക്ക് പി.എസ്.സി വഴി നിയമിക്കാനാണ് നീക്കം. സംഭവത്തിൽ ക്ഷീരവികസന വകുപ്പിനും മുഖ‍്യമന്ത്രിക്കും പരാതി ലഭിച്ചതായാണ് വിവരം.
നിലവിൽ റാങ്ക് പട്ടികയിൽ ഒന്നാമാതാണ് ഇയാൾ. എന്നാൽ മതിയായ അനുമതിയില്ലാതെ സൃഷ്ടിച്ച് തസ്തികയിലേക്ക് പ്രതിമാസം ഒരു ലക്ഷം രൂപ വേതനം നൽകി കരാർ അടിസ്ഥാനത്തിൽ നിയമിക്കുകയായിരുന്നു. പരാതി ഉയർന്നതോടെയാണ് അനുമതി ഇല്ലാതെയാണ് തസ്തിക സൃഷ്ടിച്ചതെന്ന് കണ്ടെത്തിയത്. ഇയാൾക്ക് മതിയായ ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ഇതൊരു അട്ടിമറി നീക്കമാണെന്നാണ് ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.