മൗലാനാ ആശുപത്രി സ്ഥാപകൻ ശൈഖ് അഹമ്മദ് ഹാജി അന്തരിച്ചു

പെരിന്തൽമണ്ണ: മൗലാനാ ആശുപത്രി സ്ഥാപകനും വ്യവസായ പ്രമുഖനുമായ ശൈഖ് അഹമ്മദ് ഹാജി (87) നിര്യാതനായി. കബറടക്കം വൈകിട്ട് നാലിന് മണ്ണാർക്കാട് കൊമ്പം വടശ്ശേരി പുറം ജുമാ മസ്ജിദിൽ. 11.30 മുതൽ മൗലാനാ ആശുപത്രിയിൽ പൊതുദർശനം. ഭാര്യ: പാത്തുമ്മ, മക്കൾ: എൻ.മുഹമ്മദലി, എൻ.അബ്ദുൾ റഷീദ്, ഫാത്തിമ, ജമീല, സൽമ. മരുമക്കൾ: വീരാൻ കുട്ടി(പെരിന്തൽമണ്ണ),  പരേതനായ എ.. പി.ബഷീർ ( തച്ചമ്പാറ), ചേക്കുണ്ണി എന്ന മാനു ( വണ്ടൂർ), കദീജ, ഫാത്തിമ  റഷീദ്.

Tags:    
News Summary - moulana hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.