തിരുവനന്തപുരം: സമരം നടത്തിയതടക്കം സർക്കാറിെന സമ്മർദത്തിലാക്കാൻ ശ്രമിച്ചെങ് കിലും അന്തർ സംസ്ഥാന കോൺട്രാക്ട് കാര്യേജുകളുടെ അനധികൃത സർവിസുകൾക്കെതിരെ പ രിശോധന ശക്തം. ശനിയാഴ്ച മാത്രം 4580 കേസുകളാണ് സംസ്ഥാന വ്യാപകമായി രജിസ്റ്റർ ചെയ്തത്. ഇതിൽ 38.26 ലക്ഷം രൂപ പിഴയിനത്തിലും ഇൗടാക്കി. പെർമിറ്റ് വ്യവസ്ഥ ലംഘിക്കൽ, അമിത ഭാരം, അതിതീവ്രതയുള്ള ലൈറ്റുകളുടെ ഉപയോഗം തുടങ്ങി വിവിധ ഇനത്തിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. ഏറ്റവും കൂടുതൽ കേസുകളെടുത്തത് എറണാകുളത്താണ്. 7.01 ലക്ഷം രൂപയാണ് ഇവിടെ പിഴയിട്ടത്.
ജില്ലകളിൽ ചുമത്തിയ പിഴ വിവരം ചുവടെ:
തിരുവനന്തപുരം 5.00 ലക്ഷം
കൊല്ലം 1.24 ലക്ഷം
പത്തനംതിട്ട 3.51 ലക്ഷം
ആലപ്പുഴ 0.98 ലക്ഷം
കോട്ടയം 5.47 ലക്ഷം
ഇടുക്കി 0.71 ലക്ഷം
എറണാകുളം 7.01 ലക്ഷം
തൃശൂർ 1.65 ലക്ഷം
പാലക്കാട് 2.97 ലക്ഷം
മലപ്പുറം 3.05 ലക്ഷം
കോഴിക്കോട് 2.90 ലക്ഷം
വയനാട് 1.36 ലക്ഷം
കണ്ണൂർ 1.21 ലക്ഷം
കാസർകോട് 1.12 ലക്ഷം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.