തിരുവനന്തപുരം: പുതിയ മോട്ടോർ വാഹന ഭേദഗതി പ്രകാരം വാഹന നിയമ ലംഘനങ്ങൾക്ക് ഉയർന്ന പിഴ ഈടാക്കുന്ന തീരുമാനത ്തിൽ മാറ്റം വരുത്താനൊരുങ്ങി സംസ്ഥാന സർക്കാർ. പിഴത്തുക പകുതിയായി കുറക്കാനാണ് ഒരുങ്ങുന്നത്.
മോട്ടോർ വാഹ ന നിയമ ലംഘനങ്ങൾക്ക് ചുമത്തുന്ന പിഴത്തുക സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നും ഇതുസംബന്ധിച്ച ഉത്തരവ് ഉടൻ തന്ന െ പുറപ്പെടുവിക്കുമെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം വ്യക്തമാക്കിയ പശ്ചാത്തലത്തി ലാണ് സർക്കാർ പിഴത്തുക പകുതിയായി കുറക്കാനൊരുങ്ങുന്നത്. കേന്ദ്രത്തിെൻറ ഉത്തരവ് ഇറങ്ങുന്ന മുറക്ക് പുതിയ തീരുമാനം തിങ്കളാഴ്ചയോടെ ഉണ്ടായേക്കും. തീരുമാനത്തിൽ വ്യക്തത വരുന്നതുവരെ ഉയർന്ന പിഴ ഈടാക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.
ഹെൽമെറ്റ് വെക്കാതെയും സീറ്റ് ബെൽറ്റ് ഇടാതെയും വാഹനം ഓടിക്കുന്നവർക്കുള്ള പിഴത്തുക 1000ത്തിൽ നിന്ന് 500 ആയി കുറഞ്ഞേക്കും. ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കുന്നതിനുള്ള പിഴ 5000ത്തിൽ നിന്ന് 2000മോ 3000മോ ആയി കുറക്കാനും പെർമിറ്റ് ഇല്ലാതെ വാഹനമോടിക്കുന്നതിനുള്ള 1000 രൂപയുടെ പിഴ പകുതിയായി കുറക്കാനും ആലോചനയുണ്ട്. ഒാവർലോഡിനുള്ള 20000 രൂപയുടെ പിഴ ശിക്ഷ 10000 രൂപയായി കുറക്കാനും സർക്കാർ ഉദ്ദേശിക്കുന്നുണ്ട്.
അതേസമയം, മദ്യപിച്ച് വാഹനമോടിക്കൽ, അപകടകരമായ ഡ്രൈവിങ്, ഇൻഷൂറൻസ് ഇല്ലാതെ വാഹനമോടിക്കൽ എന്നിവക്കുള്ള പിഴത്തുകയിൽ മാറ്റം വരുത്തില്ല. മദ്യപിച്ച് വാഹനമോടിച്ചാൽ 10000 രൂപയും ഇൻഷൂറൻസ് ഇല്ലെങ്കിൽ 2000 രൂപയും അപകടകരമായ ഡ്രൈവിങ്ങിന് 3000 രൂപയുമാണ് പിഴത്തുക.
പിഴത്തുക കുറച്ചുകൊണ്ട് ഓർഡിനൻസ് ഇറക്കാൻ നേരത്തേ സർക്കാർ ആലോചിച്ചിരുന്നെങ്കിലും വിജ്ഞാപനം ഇറങ്ങിയ പശ്ചാത്തലത്തിൽ ഓർഡിനൻസ് ഇറക്കുന്നതിൽ സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന നിയമോപദേശമാണ് ലഭിച്ചത്.
ഉയർന്ന പിഴത്തുക ഏർപ്പെടുത്തിയ കേന്ദ്രതീരുമാനം നടപ്പിലാക്കുന്ന കാര്യത്തിൽ രാജ്യത്തുടനീളം ജനങ്ങളിൽ നിന്ന് വലിയ തോതിലുള്ള പ്രതിഷേധം ഉയർന്നിരുന്നു. മോട്ടോർ വാഹന ഭേദഗതി പ്രകാരമുള്ള ഉയർന്ന പിഴത്തുക നടപ്പിലാക്കില്ലെന്ന് പല സംസ്ഥാനങ്ങളും വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.