വിജയ് ബാബുവിന് എതിരായ കേസിൽ നിയമോപദേശം തേടി അമ്മ; നടപടി ഉണ്ടാകുമെന്ന് സൂചന

കൊച്ചി: ബലാത്സംഗ പരാതിയിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ നടപടിക്കൊരുങ്ങി താരസംഘടന അമ്മ. എക്സിക്യൂട്ടിവ്​ കമ്മിറ്റിയിൽനിന്ന്​ നീക്കണമെന്നാവശ്യപ്പെട്ട്​​ ആഭ്യന്തര പരാതി സമിതി (ഐ.സി.സി) റിപ്പോര്‍ട്ട് എക്‌സിക്യൂട്ടിവ് കമ്മിറ്റിക്ക് നല്‍കിയിരുന്നു. ഈ സാഹചര്യത്തിൽ ഞായറാഴ്ച ചേരുന്ന എക്സിക്യൂട്ടിവ് യോഗം നടപടിയെടുത്തേക്കും.

കഴിഞ്ഞ 27നുതന്നെ ആഭ്യന്തര പരാതി സമിതി യോഗം കൂടുകയും പരാതിക്കാരിയുടെ ​പേര്​ വെളിപ്പെടുത്തിയ വിജയ്​ ബാബുവിന്‍റെ നടപടി ഗുരുതര തെറ്റാണെന്ന്​ കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന്​ വിജയ് ബാബുവിനോട്​ വിശദീകരണം തേടിയിരുന്നു. തുടർ നടപടികളെടുക്കുന്നതിനെപറ്റി സംഘടന നിയമോപദേശവും തേടിയിട്ടുണ്ടെന്നാണ്​ അറിയുന്നത്​.

വിജയ്​ ബാബുവിനെതിരെയുള്ള പരാതിക​ൾ ഗൗരവമായി കാണണമെന്നാണ്​ 'അമ്മ'യിലെ പല അംഗങ്ങളുടെയും നിലപാട്​. ശ്വേത മേനോനാണ് ഐ.സി.സിയുടെ ചെയര്‍പേഴ്സൻ. മാലാ പാർവതി, കുക്കു പരമേശ്വരന്‍, രചന നാരായണന്‍കുട്ടി, ഇടവേള ബാബു, അനഖ എന്നിവരാണ് അമ്മയുടെ ഐ.സി.സി അംഗങ്ങള്‍.

Tags:    
News Summary - Mother seeks legal advice in case against Vijay Babu; Indication that action will be taken

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.