ആ അമ്മ മകന്റെ പിതൃത്വം തെളിയിച്ചു, 11 വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ

വൈ​ത്തി​രി (വ​യ​നാ​ട്): നി​ര​വ​ധി പ്ര​തി​സ​ന്ധി​ക​ളെ അ​തി​ജീ​വി​ച്ച് 11 വ​ർ​ഷം നീ​ണ്ട ശ​ക്ത​മാ​യ നി​യ​മ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ, വ​യ​നാ​ട് സു​ൽ​ത്താ​ൻ ബ​ത്തേ​രി താ​ലൂ​ക്കി​ലെ പ​ട്ടി​ക​വ​ർ​ഗ (എ​സ്.​ടി) വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട യു​വ​തി ത​ന്റെ മ​ക​ന്റെ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ പി​തൃ​ത്വം വി​ജ​യ​ക​ര​മാ​യി സ്ഥാ​പി​ച്ചെ​ടു​ത്തു. ആ​ദി​വാ​സി വി​ഭാ​ഗ​ങ്ങ​ൾ​ക്കു​നേ​രെ ന​ട​ക്കു​ന്ന വ്യ​വ​സ്ഥാ​പി​ത​മാ​യ ചൂ​ഷ​ണ​ങ്ങ​ൾ​ക്ക് ഏ​റ്റ ക​ന​ത്ത തി​രി​ച്ച​ടി​യാ​യി ഹൈ​കോ​ട​തി വി​ധി. കു​ട്ടി​ക്ക് മൂ​ന്ന് വ​യ​സ്സു​ള്ള​പ്പോ​ഴാ​ണ് യു​വ​തി​യു​ടെ നീ​ണ്ട നി​യ​മ​പോ​രാ​ട്ടം ആ​രം​ഭി​ക്കു​ന്ന​ത്. ഔ​ദ്യോ​ഗി​ക​മാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട്ട പി​താ​വി​ല്ലാ​ത്ത​തി​നാ​ൽ ആ​ധാ​ർ കാ​ർ​ഡ് ല​ഭി​ക്കാ​തി​രി​ക്കു​ക​യും വ​ർ​ഷ​ങ്ങ​ളോ​ളം കു​ട്ടി​ക്ക് വി​ദ്യാ​ഭ്യാ​സ​പ​ര​വും സാ​മ്പ​ത്തി​ക​വു​മാ​യ ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യും ചെ​യ്തു.

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ക്ക​പ്പെ​ട്ട യു​വ​തി കു​ട്ടി​യു​ടെ പി​താ​വി​ന്റെ പേ​ര് വെ​ളി​പ്പെ​ടു​ത്തു​ക വ​ഴി അ​യാ​ളു​ടെ ഡി.​എ​ൻ.​എ പ​രി​ശോ​ധ​ന​യി​ൽ പി​താ​വാ​ണെ​ന്നു ക​ണ്ടെ​ത്തു​ക​യും ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ, ഇ​ത് അം​ഗീ​ക​രി​ക്കാ​ൻ പ്ര​തി ത​യാ​റാ​യി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല യു​വ​തി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. അ​യാ​ൾ യു​വ​തി​യി​ൽ​നി​ന്ന് പ​ല​പ്പോ​ഴാ​യി ഒ​രു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ കൈ​വ​ശ​പ്പെ​ടു​ത്തി​യ​താ​യും കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ൽ പ​റ​യു​ന്നു. കു​ട്ടി​യു​ടെ പി​താ​വി​ന്റെ പേ​ര് ത​ങ്ക​പ്പ​ൻ എ​ന്നാ​യി​രു​ന്നെ​ങ്കി​ലും ഇ​യാ​ളും കു​ടും​ബ​വും ചേ​ർ​ന്ന് ത​ങ്ങ​ളെ ക​ടു​ത്ത ഭീ​ഷ​ണി​ക്ക് ഇ​ര​യാ​ക്കു​ക​യും കു​ട്ടി​യു​ടെ പി​താ​വി​ന്റെ പേ​ര് ‘ബി​ജു’​എ​ന്ന് വ്യാ​ജ​മാ​യി രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്ത​താ​യി യു​വ​തി വ്യ​ക്ത​മാ​ക്കി.

ഇ​പ്പോ​ൾ, ബ്രി​ജേ​ഷ് എ​ൻ. ബാ​ല​കൃ​ഷ്ണ​ൻ എ​ന്ന വ​ക്കീ​ൽ മു​ഖേ​ന ന​ട​ത്തി​യ കേ​സി​ൽ കേ​ര​ള ഹൈ​കോ​ട​തി ന​ട​ത്തി​യ നി​ർ​ണാ​യ​ക വി​ധി​യെ തു​ട​ർ​ന്ന്, ത​ങ്ക​പ്പ​ന്റെ പേ​ര് നി​യ​മ​പ​ര​മാ​യി പി​താ​വി​ന്റെ സ്ഥാ​ന​ത്ത് ചേ​ർ​ത്തു. ഇ​തോ​ടെ കു​ട്ടി​ക്ക് സ്കൂ​ൾ ട്രാ​ൻ​സ്ഫ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് (ടി.​സി) ഉ​ട​ൻ ല​ഭി​ക്കു​ക​യും അ​ഞ്ചാം ക്ലാ​സി​ലേ​ക്ക് പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്കാ​ൻ സാ​ധി​ക്കു​ക​യും ചെ​യ്തു. ‘എ​ങ്ങ​നെ മു​ന്നോ​ട്ട് പോ​ക​ണ​മെ​ന്ന് അ​റി​യാ​തെ ഞാ​ൻ ത​ള​ർ​ന്നു​പോ​യ​തും ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലാ​യ​തു​മാ​യ നി​മി​ഷ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. ഒ​ടു​വി​ൽ, നീ​തി ന​ട​പ്പാ​യി’-​കോ​ട​തി വി​ധി​ക്ക് ശേ​ഷം യു​വ​തി പ​റ​ഞ്ഞു. ആ​ദി​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ല​യി​ലെ ട്രൈ​ബ​ൽ വ​കു​പ്പി​ൽ​നി​ന്ന് യാ​തൊ​രു​വി​ധ സ​ഹാ​യ​വും ല​ഭി​ച്ചി​ല്ലെ​ന്നും ഇ​വ​ർ ആ​രോ​പി​ച്ചു. അ​മ്മ​യാ​യ യു​വ​തി​യു​ടെ പോ​രാ​ട്ട​ത്തി​ന് എ​ല്ലാ​വി​ധ സ​ഹാ​യ​ങ്ങ​ളും ന​ൽ​കി​യ​ത് വ​യ​നാ​ട്ടി​ലെ ആ​ദി​വാ​സി പ്ര​വ​ർ​ത്ത​ക ഡോ. ​അ​മ്മി​ണി കെ. ​വ​യ​നാ​ട് ആ​ണ്. 

Tags:    
News Summary - The mother proved her son's paternity after an 11-year legal battle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.