കളമശ്ശേരി: മരണപ്പെട്ട മകെൻറ സ്മരണക്ക് ലക്ഷങ്ങൾ വിലമതിക്കുന്ന സ്ഥലം നഗരസഭക്ക ് സൗജന്യമായി നൽകി ഒരമ്മ. എറണാകുളം ഏലൂർ നഗരസഭയിലെ 23ാം വാർഡ് മുട്ടാർ വെസ്റ്റ് അംഗ ൻവാടി നിർമിക്കുന്നതിനാണ് ഏലൂർ മഞ്ഞുമ്മൽ കേട്ടേത്ത് മീനാക്ഷിയമ്മ 3.40 സെൻറ് സ്ഥലം സൗജ ന്യമായി നൽകുന്നത്.
ഏലൂർ നഗരസഭക്കുള്ള 29 അംഗൻവാടിയിൽ എട്ട് അംഗൻവാടിക്കുകൂടി സ്വന്തം കെട്ടിടം നിർമിക്കാൻ നഗരസഭ ഭരണസമിതി നാലര വർഷമായി പരിശ്രമത്തിലാണ്. ഈ ഘട്ടത്തിലാണ് അംഗൻവാടിക്ക് സ്ഥലം സൗജന്യമായി നൽകാൻ മീനാക്ഷിയമ്മയും മകൻ സന്തോഷും തയാറായത്. മീനാക്ഷിയമ്മയുടെ മൂത്തമകൻ രാജേന്ദ്രപ്രസാദിെൻറ സ്മരണ നിലനിർത്തുന്നതിന് എന്തെങ്കിലും നല്ല പ്രവർത്തനം നടത്താൻ അദ്ദേഹത്തിെൻറ പേരിെല സ്ഥലം ഉപയോഗിക്കണമെന്ന് കരുതിയിരിക്കുമ്പോഴാണ് സഹോദരൻ സന്തോഷ്, നഗരസഭ 23ാം വാർഡിലെ അംഗൻവാടിക്ക് സ്വന്തമായി സ്ഥലവും കെട്ടിടവും ഇല്ലെന്ന കാര്യം സുഹൃത്തുക്കൾ വഴി അറിയുന്നത്.
വസ്തുവിെൻറ രേഖകളും പ്രമാണങ്ങളും മാർച്ച് ഏഴിന് വൈകീട്ട് അഞ്ചിന് മഞ്ഞുമ്മലിൽ നടക്കുന്ന ചടങ്ങിൽ മീനാക്ഷിയമ്മയും മകൻ സന്തോഷും ചേർന്ന് ചെയർപേഴ്സൻ സി.പി. ഉഷക്ക് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.