പാലക്കാട്ട് നാലുവയസ്സുകാരനെ കിണറ്റിൽ തള്ളിയിട്ടത് അമ്മ; അറസ്റ്റിൽ

പാലക്കാട്: പാലക്കാട് വാളയാറിൽ നാല് വയസ്സുകാരൻ കിണറ്റിൽ വീണ സംഭവത്തിൽ അമ്മ അറസ്റ്റിൽ. വാളയാർ സ്വദേശി ശ്വേതയെയാണ് അറസ്റ്റ് ചെയ്തത്. ശ്വേതയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

താൻ കിണറ്റിൽ വീണതല്ലെന്നും അമ്മ കിണറ്റിൽ തള്ളിയിട്ടതാണെന്നും നാലുവയസ്സുകാരൻ പൊലീസിനോട് പറഞ്ഞിരുന്നു. തുടർന്നാണ് അമ്മയെ അറസ്റ്റ് ചെയ്തത്.

വെള്ളിയാഴ്ച ഉച്ചയ്ക്കാണ് കുട്ടി കിണറ്റില്‍ വീണത്. കരച്ചില്‍ കേട്ടെത്തിയ നാട്ടുകാരാണ് കുട്ടിയെ പുറത്തെടുത്തത്. ഇവരോട് അമ്മ തന്നെ കിണറ്റിൽ തള്ളിയിട്ടെന്ന് കുട്ടി പറയുകയായിരുന്നു. തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിച്ചു.

Tags:    
News Summary - Mother arrested for throwing four-year-old boy into well in Palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.