തൃശൂരിൽ ലോഡ്ജ് മുറിയിൽ പ്രസവിച്ച അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: നഗര മധ്യത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു. എടമുട്ടം സ്വദേശി ജ്യോതി (30)ആണ് മരിച്ചത്. സംഭവത്തിൽ സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ. തൃശൂരിലെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുന്നിലുള്ള ലോഡ്ജിലാണ് സംഭവം.

27-ാം തീയതിയാണ് ഇവർ ലോഡ്ജിൽ മുറിയെടുത്തതെന്നാണ് പൊലീസ് നൽകുന്ന വിവരം. ഓട്ടോറിക്ഷാ ഡ്രൈവർക്കൊപ്പമെത്തിയാണ് ഇവർ മുറിയെടുത്തത്.  ഇതിനുശേഷം ഇയാൾ തിരികെ പോവുകയും ചെയ്തു. പിന്നീട് ഇന്നാണ് ഇയാൾ ലോഡ്ജിലെത്തിയത്. രണ്ട് ദിവസമായി യുവതിയെ വിളിച്ചിട്ടും ഫോണെടുക്കുന്നില്ല എന്നാണ് ഇയാൾ റിസപ്ഷനിൽ പറഞ്ഞത്.

സംഭവത്തിൽ ദുരൂഹത തോന്നി മുറി തുറന്നുനോക്കുമ്പോൾ യുവതിയെയും നവജാത ശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരിച്ചിട്ട് അധിക സമയം ആയിട്ടില്ല എന്നാണ് പ്രാഥമിക നിരീക്ഷണം. യുവതിയെ നഗ്നമായ നിലയിൽ രക്തത്തിൽ കുളിച്ച നിലയിലാണ് കണ്ടെത്തൽ. സംഭവത്തിൽ ദുരൂഹതയുണ്ടോ എന്ന് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - Mother and baby found dead after giving birth in lodge room in Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.