സൊഹ്‌റാൻ മംദാനി, കെ.പി. നൗഷാദലി എം.എൽ.എ, ലിയോണൽ മെസ്സി
പൊന്നാനി: ഇത്തവണത്തെ പൊന്നാനി ബിനാലെയിൽ ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയെയും ന്യൂയോർക് മേയർ സൊഹ്‌റാൻ മംദാനിയേയും കൊണ്ടുവരാൻ ആലോചിക്കുന്നതായി പൊന്നാനി എം.എൽ.എ കെ.പി. നൗഷാദലി. പൊന്നാനിയിൽ നടന്ന ഒരു കുടുംബ സംഗമത്തിൽ സംസാരിക്കുകയായിരുന്ന എൽ.എൽ.എയാണ് വൻ പ്രഖ്യാപനങ്ങൾ നടത്തിയത്.
മോഹൻലാലിനെ ബിനാലെയുടെ ഡയറക്ടർ ആക്കണമെന്ന ആലോചനകൾ പുരോഗമിക്കുന്നുണ്ടെന്നും, എ.ആർ. റഹ്മാൻ, ഷാരൂഖ് ഖാൻ, ശ്രയാ ഘോഷൽ എന്നിവരെയും പൊന്നാനിയിലേക്ക് കൊണ്ടുവരാൻ ആലോചിക്കുന്നതായി എം.എൽ.എ പറഞ്ഞു. ഇതൊരു വിടുവായുത്തമായി തള്ളിക്കളയേണ്ട, മേൽ സൂചിപ്പിച്ച പേരുകളിൽ 75 ശതമാനം പേരെങ്കിലും പൊന്നാനിയിൽ എത്തുമെന്ന കാര്യത്തിൽ യാതൊരു തർക്കം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ എൽ.ഡി.എഫ് എം.എൽ.എയും മുൻ കായിക മന്ത്രിയുമായ വി. അബ്ദുറഹിമാൻ മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുമെന്ന് വാഗ്‌ദാനം നൽകിയിരുന്നു. പിന്നീട് അത് സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട് മുടങ്ങുകയായിരുന്നു. വി. അബ്ദുറഹിമാന്റെ ഈ വാഗ്‌ദാനം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.