സെൻസസ്: സ്വയം വിവരം നൽകാനുള്ള സമയം ഇന്നവസാനിക്കും; ചെയ്യേണ്ടത് ഇത്രമാത്രം...

തിരുവനന്തപുരം: 2027ലെ സെൻസസിന്റെ ഒന്നാം ഘട്ടത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്ക് തങ്ങളുടെ വിവരങ്ങൾ എന്യൂമറേറ്റർ വരുന്നത് കാത്തുനിൽക്കാതെ തന്നെ ഓൺലൈനായി രേഖപ്പെടുത്താനുള്ള ‘സെൽഫ് എന്യൂമറേഷൻ’ സൗകര്യം ഇന്നവസാനിക്കും.

എന്താണ് സെൽഫ് എന്യൂമറേഷൻ?

നിങ്ങളുടെ വീടിന്റെയും കുടുംബാംഗങ്ങളുടെയും വിവരങ്ങൾ സെൻസസ് പോർട്ടലിൽ (se.census.gov.in) ഓൺലൈനായി പൂരിപ്പിച്ചു നൽകുന്ന ലളിതമായ നടപടിക്രമമാണിത്. സെൻസസ് ഉദ്യോഗസ്ഥർ നിങ്ങളുടെ വീട്ടിൽ എത്തുന്നതുവരെ കാത്തുനിൽക്കാതെ തന്നെ ഈ പോർട്ടൽ വഴി വിവരങ്ങൾ നൽകാൻ സാധിക്കും. ഈ സൗകര്യം ഇന്ത്യയുടെ അതിർത്തിക്കുള്ളിൽ മാത്രമേ ലഭ്യമാകൂ.

പ്രധാന നേട്ടങ്ങൾ:

  • വിവരങ്ങൾ വളരെ എളുപ്പത്തിലും സൗകര്യപ്രദമായും നൽകാം.
  • വിവരങ്ങളുടെ സ്വകാര്യത ഉറപ്പുവരുത്താൻ സാധിക്കും.
  • സെൻസസ് നടപടികൾ കൂടുതൽ വേഗത്തിലും കാര്യക്ഷമവുമാക്കാൻ ഇത് സഹായിക്കുന്നു.

ലോഗിൻ ചെയ്യേണ്ട വിധം:

  • സെൽഫ് എന്യൂമറേഷൻ പോർട്ടലിൽ ലോഗിൻ ചെയ്യാൻ താഴെ പറയുന്ന വിവരങ്ങൾ തെരഞ്ഞെടുക്കുക.
  • സംസ്ഥാനം അല്ലെങ്കിൽ കേന്ദ്രഭരണ പ്രദേശം തിരഞ്ഞെടുക്കുക.
  • കുടുംബനാഥന്റെ പേരും മൊബൈൽ ഫോൺ നമ്പറും (ഇമെയിൽ ഉണ്ടെങ്കിൽ അതും) ചേർക്കുക.
  • മൊബൈലിൽ ലഭിക്കുന്ന ഒ.ടി.പി (OTP) വഴി വെരിഫൈ ചെയ്യുക.
  • വെരിഫിക്കേഷന് ശേഷം വിവരങ്ങൾ രേഖപ്പെടുത്തി തുടങ്ങാം.

വീടിന്റെ സ്ഥാനം അടയാളപ്പെടുത്തുന്നത് എങ്ങനെ?

കൃത്യമായ വിവരശേഖരണത്തിനായി വീടിന്റെ ലൊക്കേഷൻ മാപ്പിൽ അടയാളപ്പെടുത്തേണ്ടതുണ്ട്. ഇതിനായി ജില്ലയും പിൻകോഡും രേഖപ്പെടുത്തുക. ഏരിയ അല്ലെങ്കിൽ അടുത്തുള്ള പ്രധാന ലാൻഡ്‌മാർക്കുകൾ നൽകുക.

മാപ്പ് സൂം ചെയ്ത് നിങ്ങളുടെ വീടിരിക്കുന്ന കൃത്യമായ സ്ഥലം അടയാളപ്പെടുത്തുക (കൃത്യമായ അഡ്രസ് കാണിക്കുന്നില്ലെങ്കിലും ശരിയായ ലൊക്കേഷൻ അടയാളപ്പെടുത്തണം).

വിവരങ്ങൾ തിരുത്താൻ കഴിയുമോ?

സെൽഫ് എന്യൂമറേഷൻ കാലാവധിയിൽ ഫൈനൽ സബ്മിഷന് മുൻപായി വിവരങ്ങൾ എഡിറ്റ് ചെയ്യാം. സബ്മിറ്റ് ചെയ്ത ശേഷം എന്തെങ്കിലും തിരുത്തലുകൾ ആവശ്യമാണെങ്കിൽ എന്യൂമറേറ്റർ നിങ്ങളുടെ വീട് സന്ദർശിക്കുന്ന വേളയിൽ അവ തിരുത്താൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്കും സംശയങ്ങൾക്കുമായി 1855 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

​വെബ്സൈറ്റ് അഡ്രസ്: https://se.census.gov.in/

Tags:    
News Summary - Census: Deadline to submit details ends today; only this needs to be done

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.