ബാങ്കുവിളി ഏകീകരിക്കാൻ മുസ്​ലിം സംഘടനകൾ മു​േമ്പാട്ടുവരണം -മുഹമ്മദ്​ ഫൈസി

കോഴിക്കോട്​: ബാങ്കുവിളി ഏകീകരിക്കാൻ മുസ്​ലിം സംഘടനകൾ മു​േമ്പാട്ടുവരണമെന്ന്​ കേരള ഹജ്ജ്​ കമ്മിറ്റി ചെയർമ ാൻ സി. മുഹമ്മദ്​ ഫൈസി പ്രസ്​താവിച്ചു. മുസ്​ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ ഒരേസമയം നാലും അഞ്ചും ബാങ്കുകൾ ഉച്ചഭാഷിണി യിലൂടെ മുഴങ്ങുന്ന അവസ്ഥയാണുള്ളത്​. ഇതര സമൂഹങ്ങളിൽ ഇസ്​ലാമിനെയും മുസ്​ലിംകളെയും കുറിച്ച്​ അലോസരമുണ്ടാക്കാൻ ഇത്​ അവസരം സൃഷ്​ടിക്കും. മറ്റുള്ളവർക്ക്​ ബുദ്ധിമുട്ടുണ്ടാക്കുക എന്നത്​ ഇസ്​ലാമിക മര്യാദകൾക്ക്​ വിരുദ്ധമാണ്​. അതുകൊണ്ടുതന്നെ മുസ്​ലിം സംഘടനകൾ ഈ വിഷയത്തിൽ ഉണർന്ന്​ പ്രവർത്തിക്കണമെന്ന്​ അദ്ദേഹം പറഞ്ഞു.

മതപ്രഭാഷണങ്ങളിലും ഉച്ചഭാഷിണി ഉച്ചത്തിൽ ഉപയോഗിക്കുന്നത്​ ഒട്ടും ആശാസ്യമല്ല. ഇത്​ മാറ്റിയെടുക്കാൻ സംഘടനകൾ കൂട്ടായി യത്​നിക്കണം. മറ്റുള്ളവർക്ക്​ ശല്യമുണ്ടാക്കുന്ന ഒന്നും മതം അനുശാസിക്കുന്നില്ലെന്ന്​ എല്ലാവരും ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ട്​ ഇന്ത്യൻ ഹജ്ജ്​ ഉംറ ഗ്രൂപ്പ്​ അസോസിയേഷൻ സംഘടിപ്പിച്ച ഹജ്ജ്​ ഉംറ കോൺഫറൻസ്​ ഉദ്​ഘാടന പ്രസംഗത്തിലാണ്​ മുഹമ്മദ്​ ഫൈസി ഇക്കാര്യം വ്യക്തമാക്കിയത്​.

ബാങ്കുവിളി ഏകീകരണം: മുൻകൈയെടുക്കുമെന്ന്​ എം.എസ്​.എസ്​
കോഴിക്കോട്​: ബാങ്ക്​ വിളി ഏകീകരിക്കുന്നതിനെയും മതപ്രഭാഷണങ്ങളിൽ ശബ്​ദശല്യം കുറക്കുന്നതു സംബന്ധിച്ചും സി. മുഹമ്മദ്​ ഫൈസി നടത്തിയ അഭിപ്രായം സ്വാഗതാർഹമാണെന്നും ഇക്കാര്യത്തിൽ എം.എസ്​.എസ്​ ക്രിയാത്മകമായി ഇടപെടുമെന്നും സംസ്ഥാന പ്രസിഡൻറ്​ സി.പി. കുഞ്ഞുമുഹമ്മദ്​ വ്യക്തമാക്കി. ബാങ്കുകൾ ഏകീകരിക്കുക എന്നത്​ അടിയന്തര പ്രാധാന്യമർഹിക്കുന്ന കാര്യമാണ്​. ഈ വിഷയത്തിൽ മുസ്​ലിം സംഘടനകൾ കൂടിയിരുന്ന്​ ചർച്ചചെയ്ത്​ തീരുമാനം കൈക്കൊള്ളേണ്ടതുണ്ട്​. ഇതിന്​ സമുദായത്തി​​െൻറ വിദ്യാഭ്യാസ സാംസ്​കാരിക ഉന്നതിക്കുവേണ്ടിയുള്ള പൊതുവേദി എന്ന നിലയിൽ എം.എസ്​.എസ്​ മുൻകൈയെടുക്കും. മറ്റുള്ളവർക്ക്​ ശല്യമാവുന്ന ഒരു നടപടിയും മുസ്​ലിം സമുഹത്തി​​െൻറ ഭാഗത്തുനിന്ന്​ ഉണ്ടാവാൻ പാടി​ല്ലെന്നും സി.പി. കുഞ്ഞുമുഹമ്മദ്​ പറഞ്ഞു.

Tags:    
News Summary - Mosque Prayers-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.