യുവതിയുടെ ഫോട്ടോ മോർഫ് ചെയ്ത് 10 ലക്ഷം തട്ടിയ നാലംഗ സംഘം അറസ്​റ്റിൽ

തൃപ്രയാർ: യുവതിയുടെ ചിത്രം മോർഫ്​ ചെയ്ത് ഭീഷണിപ്പെടുത്തി സ്വർണാഭരണങ്ങളും 10 ലക്ഷം രൂപയും തട്ടിയെടുത്ത നാലംഗ സംഘത്തെ വലപ്പാട് പൊലീസ് അറസ്​റ്റ്​ ചെയ്തു. വലപ്പാട് പഞ്ചായത്ത് ഭരണസമിതിയിലെ സി.പി.എം അംഗം ഷീജ ഹരിദാസി​​​െൻറ മകൻ ആദിത്യൻ (22), തളിക്കുളം സ്വദേശികളായ പെരുതറ വീട്ടിൽ സിറാജി​​​െൻറ മകൻ ആദിൽ (22), മാനങ്ങാത്ത് വീട്ടിൽ ബൈജുവി​​​െൻറ മകൻ അശ്വിൻ (22), വെന്നിക്കൽ വീട്ടിൽ ശിവാനന്ദ​​​െൻറ മകൻ അജൻ (22) എന്നിവരെയാണ് എസ്.എച്ച്.ഒ ടി.കെ. ഷൈജുവും സംഘവും അറസ്​റ്റ്​ ചെയ്തത്.

തൃശൂർ സ്വദേശിയായ യുവതിയുമായി സൗഹൃദം കൂടി വീഡിയോ ചാറ്റിങ്​ പതിവാക്കിയിരുന്നു. ഇതിനിടയിൽ ഫോട്ടോ സ്ക്രീൻ ഷോട്ട് ചെയ്ത് ചിത്രങ്ങൾ എടുത്ത് മോർഫ് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ആദ്യം സ്വർണാഭരണങ്ങൾ തട്ടിയെടുത്തു. പിന്നീട് പണം ആവശ്യപ്പെട്ടു ഇങ്ങനെ പലപ്പോഴായി 10 ലക്ഷംരൂപ യുവതിയിൽ നിന്നും തട്ടിയെടുത്തു. ആദിലി​​​െൻറ പേരിൽ ഒരു കാറും വാങ്ങി. ഗോവയടക്കമുള്ളവിനോദ സഞ്ചാര കേന്ദ്രങ്ങളിൽ താമസിച്ച് പണം ചെലവഴിച്ചു.

Tags:    
News Summary - morphing photo blackmail- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.