കൊല്ലം: ഹ്രസ്വദൂരയാത്രക്കാരുടെയും സീസൺ ടിക്കറ്റുകാരുടെയും യാത്രക്ലേശം പരിഹരിക്കാൻ ദീർഘദൂര ട്രെയിനുകളിൽ കൂടുതൽ ഡി- റിസർവ്ഡ് കോച്ചുകൾ നീക്കിെവക്കുന്നതിന് റെയിൽവേ നടപടി തുടങ്ങി. െട്രയിൻ യാത്ര പുറപ്പെടുന്ന മേഖലകളിൽനിന്ന് അംഗീകാരം ലഭിക്കുന്ന മുറക്ക് ഡി- റിസർവ്ഡ് കോച്ചുകൾ അനുവദിച്ച് ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ദക്ഷിണ റെയിൽവേ ചീഫ് കമേഴ്സ്യൽ മാനേജർ അറിയിച്ചു.
ദീർഘദൂര ട്രെയിനുകളിൽ ഡി -റിസർവ്ഡ് കോച്ചുകൾ അനുവദിക്കുമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി പാർലമെൻറിൽ നൽകിയ ഉത്തരവ് പാലിക്കണമെന്ന് മധുരയിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജറുടെ അധ്യക്ഷതയിൽ ചേർന്ന എം.പിമാരുടെ യോഗത്തിൽ എൻ.കെ. േപ്രമചന്ദ്രൻ എം.പി ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഡി റിസർവ്ഡ് കോച്ചുകൾ സംബന്ധിച്ച ചീഫ് കമേഴ്സ്യൽ മാനേജറുടെ അറിയിപ്പ്. തിരുവനന്തപുരത്തേക്കുള്ള 12 െട്രയിനുകളിൽ മൂന്ന് കോച്ച് വീതം ഡി- റിസർവ് ചെയ്യുന്നതിന് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചെന്നൈ ദക്ഷിണ റെയിൽവേ ചീഫ് കമേഴ്സ്യൽ മാനേജർ െട്രയിനുകൾ ആരംഭിക്കുന്ന മേഖലയിലെ ചീഫ് കമേഴ്സ്യൽ മാനേജർമാർക്ക് കത്ത് നൽകിയിട്ടുണ്ട്.
ഗോരഖ്പൂരിൽനിന്ന് യാത്ര പുറപ്പെടുന്ന റപ്തിസാഗർ സൂപ്പർ ഫാസ്റ്റ്, ഇേന്ദാറിൽ നിന്നുള്ള അഹല്യനാഗരി, കോർബയിൽനിന്നുള്ള കോർബ സൂപ്പർ ഫാസ്റ്റ്, ഷാലിമാറിൽ നിന്നുള്ള ഷാലിമാർ എക്സ്പ്രസ്, നിസാമുദ്ദീൻ- തിരുവനന്തപുരം സൂപ്പർഫാസ്റ്റ് എന്നിവയിൽ എറണാകുളം മുതൽ തിരുവനന്തപുരം വരെ മൂന്ന് കോച്ചുകൾ വീതം ഡി- റിസർവ് ചെയ്യാനാണ് തീരുമാനം.
ശബരി എക്സ്പ്രസിന് കോട്ടയം മുതൽ തിരുവനന്തപുരം വരെയും നേത്രാവതി എക്സ്പ്രസിന് ആലപ്പുഴ മുതൽ തിരുവനന്തപുരം വരെയും ജയന്തി ജനത എക്സ്പ്രസിന് എറണാകുളം മുതൽ തിരുവനന്തപുരം വരെയും കൊല്ലം മുതൽ കന്യാകുമാരി വരെയും മൂന്ന് കോച്ചുകൾ വീതം ഡി- റിസർവ്ഡ് ചെയ്യും. ബംഗളൂരുവിൽനിന്ന് യാത്ര പുറപ്പെടുന്ന കന്യാകുമാരി എക്സ്പ്രസിന് എറണാകുളം മുതൽ കന്യാകുമാരി വരെയും ചണ്ഡിഗഢിൽനിന്ന് യാത്ര പുറപ്പെടുന്ന കേരള സമ്പർക് ക്രാന്തി സൂപ്പർഫാസ്റ്റിന് ഷൊർണൂർ മുതൽ കൊച്ചുവേളി വരെയും ലോക്മാന്യതിലകിൽനിന്ന് യാത്ര പുറപ്പെടുന്ന എൽ.ടി.ടി - കൊച്ചുവേളി ബൈ വീക്കിലി സൂപ്പർഫാസ്റ്റിന് എറണാകുളം മുതൽ കൊച്ചുവേളി വരെയും നിസാമുദ്ദീൻ- തിരുവനന്തപുരം വീക്കിലി സൂപ്പർഫാസ്റ്റിന് എറണാകുളം മുതൽ തിരുവനന്തപുരം വരെയും മൂന്ന് കോച്ചുകൾ വീതം ഡി- റിസർവ്ഡ് ചെയ്യുന്നതിനും നിർേദശം നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ച ഉത്തരവ് ഉടൻ പുറത്തിറക്കണമെന്ന് റെയിൽേവ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.