മുല്ലപ്പെരിയാർ ഡാമിന്‍റെ കൂടുതൽ ഷട്ടറുകൾ തുറക്കുന്നു

കുമളി: ജലനിരപ്പ്​ ഉയർന്നതോടെ മുല്ലപ്പെരിയാർ ഡാമിന്‍റെ കൂടുതൽ ഷട്ടറുകൾ തുറക്കുന്നു. ഡാമിന്‍റെ രണ്ട്​ ഷട്ടറുകൾ കൂടി തുറക്കാനാണ്​ തീരുമാനം. സെക്കൻഡിൽ 3981 ഘനയടി വെള്ളമാണ്​ ഡാമിൽ നിന്നും പുറത്തേക്ക്​ ഒഴുക്കി വിടുക.

നേരത്തെ ഡാമിന്‍റെ ആറ്​ ഷട്ടറുകൾ 60 ​​സെ.മീറ്റർ​ ഉയർത്തിയിരുന്നു​. തുടർന്ന് സെക്കൻഡിൽ ​ 3005 ഘനയടി വെള്ളം​ മുല്ലപ്പെരിയാറിൽ നിന്ന്​ ഒഴുക്കി വിട്ടിരുന്നു​. അണക്കെട്ടിലെ ജലനിരപ്പ്​ 138.95 അടിയായി ഉയർന്നതോടെയാണ്​ ഷട്ടറുകൾ ഉയർത്തിയത്​. ഡാമിന്‍റെ വൃഷ്​ടി പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നുവെന്നാണ്​ റിപ്പോർട്ട്​.

മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും ജലം ഇടുക്കിയിലേക്ക് ഒഴുക്കാൻ തുറന്ന ആറ്​ സ്പിൽവേ ഷട്ടറുകളിൽ അഞ്ച്​ എണ്ണവും കഴിഞ്ഞ ദിവസം അടച്ചിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 138.10 അടി ആയതോടെയാണ് ഷട്ടറുകൾ തമിഴ്നാട് അടച്ചത്. ഇതോടെ ഇടുക്കിയിലേക്ക് സെക്കൻ്റിൽ 158 ഘന അടി ജലം മാത്രമാണ് ഒഴുക്കി വിടുന്നത്​.

മഴയുടെ ശക്തി കുറഞ്ഞതും നീരൊഴുക്ക് കുറഞ്ഞതുമാണ് ഷട്ടറുകൾ അടക്കാൻ കാരണമെന്നാണ്​ തമിഴ്​നാട്​ കഴിഞ്ഞ ദിവസം വിശദീകരിച്ചത്​. അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ നിയോഗിച്ച ഉപസമിതി ചൊവ്വാഴ്ച സന്ദർശനം നടത്തിയിരുന്നു. ചെയർമാൻ ശരവണ കുമാറിന്‍റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ ഹരികുമാർ, പ്രസീദ്, സാം ഇർവിൻ, കുമാർ എന്നിവരാണ് അണക്കെട്ട് സന്ദർശിച്ചത്. പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പിൽവേയിൽ നിന്നും ജലം ഒഴുക്കുന്ന വി-3 ഷട്ടർ എന്നിവ ഉപസമിതി നിരീക്ഷിച്ചിരുന്നു.

Tags:    
News Summary - More shutters of Mullaperiyar Dam are being opened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.