മൂലമറ്റത്തെ പ്രതിസന്ധി ഉടന്‍ നീങ്ങും

തൊടുപുഴ/മൂലമറ്റം: സ്ഫെറിക്കല്‍ വാല്‍വിലെ തകരാറിനത്തെുടര്‍ന്ന് മൂലമറ്റം വൈദ്യുതി നിലയത്തില്‍ നിര്‍ത്തിവെച്ച മൂന്ന് ജനറേറ്ററുകളുടെ പ്രവര്‍ത്തനം പ്രതീക്ഷിച്ചതിലും നേരത്തേ പുനരാരംഭിക്കും. വാല്‍വിലെ തകരാര്‍ പരിഹരിക്കാനുള്ള നടപടികള്‍ യുദ്ധകാലാടിസ്ഥാനത്തിലാണ്. ഈ സാഹചര്യത്തില്‍ 20 ദിവസത്തോളം വേണ്ടിവരുമെന്ന് കണക്കുകൂട്ടിയ അറ്റകുറ്റപ്പണി ഏതാനും ദിവസങ്ങള്‍ക്കകം പൂര്‍ത്തിയാകും. ഒരാഴ്ചക്കകം മൂന്ന് ജനറേറ്ററുകളുടെയും പ്രവര്‍ത്തനം പുനരാരംഭിക്കാനാകുമെന്ന് വൈദ്യുതി ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.

ഈ മാസം 26നാണ് നിലയത്തില്‍ ഒന്നാം ഘട്ടത്തിലെ മൂന്ന് ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചത്. ഇടുക്കി ഡാമില്‍നിന്ന് വെള്ളം എത്തുന്ന പെന്‍സ്റ്റോക് പൈപ്പില്‍നിന്ന് മൂന്നു ജനറേറ്ററിലേക്ക് വെള്ളം തിരിച്ചുവിടുന്ന പ്രധാന വാല്‍വിനു ചോര്‍ച്ചയത്തെുടര്‍ന്നായിരുന്നു ഇത്. അറ്റകുറ്റപ്പണി പൂര്‍ത്തിയാകാന്‍ 20 ദിവസം വേണ്ടിവരുമെന്നാണ് ബോര്‍ഡ് അധികൃതര്‍ അറിയിച്ചിരുന്നത്. എന്നാല്‍, ഏഴ് ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ പതിനഞ്ചോളം ജീവനക്കാര്‍ വിശ്രമമില്ലാതെ ജോലി ചെയ്യുന്നതിനാല്‍ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അറ്റകുറ്റപ്പണിയുടെ നല്ളൊരു പങ്കും പൂര്‍ത്തിയാക്കാനായി.
 

Tags:    
News Summary - moolamattam power house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.