Posted On
date_range Updated On
date_range വാനരവസൂരി; കണ്ണൂരിൽ യുവാവ് നിരീക്ഷണത്തിൽ
പയ്യന്നൂർ: വാനരവസൂരിയുടെ ലക്ഷണങ്ങളോടെ കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവ് ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തിൽ. യുവാവിന് പ്രത്യേകിച്ച് പ്രശ്നങ്ങളൊന്നുമില്ലെന്ന് മെഡിക്കൽ കോളജ് അധികൃതർ പറഞ്ഞു.
ശനിയാഴ്ച രാത്രി ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവിന്റെ സ്രവങ്ങൾ പുണെയിലെ വൈറോളജി ലാബിൽ പരിശോധനക്കയച്ചിട്ടുണ്ട്. റിപ്പോർട്ട് തിങ്കളാഴ്ച വൈകീട്ടോടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആലപ്പുഴ ലാബിൽ പരിശോധനക്ക് സൗകര്യമുണ്ടെങ്കിലും കേന്ദ്ര സർക്കാറിന്റെ നിർദേശപ്രകാരമാണ് പുണെയിലേക്ക് സ്രവങ്ങൾ അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.