പണം തട്ടിപ്പ് കേസ്: പി.വി അൻവർ മൂന്നാം തവണയും ഇ.ഡിക്ക് മുമ്പിൽ ഹാജരായി

കൊച്ചി: കർണാടകയിലെ ക്വാറി ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ മൂന്നാം തവണയും പി.വി. അൻവർ എം.എൽ.എ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് (ഇ.ഡി) മുമ്പിൽ ഹാജരായി. കൊച്ചിയിലെ ഇ.ഡി ഓഫിസിലാണ് ഹാജരായത്. കഴിഞ്ഞ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും അൻവറിനെ വിളിച്ചുവരുത്തി ഇ.ഡി. ചോദ്യം ചെയ്തിരുന്നു. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ ഒൻപത് മണിക്കൂർ നീണ്ടു.

പി.​വി. അ​ൻ​വ​ർ എം.​എ​ൽ.​എ​യു​ടെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ സം​ബ​ന്ധി​ച്ച​ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ൻ​ഫോ​ഴ്​​സ്​​മെ​ന്‍റ്​ ഡ​യ​റ​ക്ട​റേ​റ്റ്​ (ഇ.​ഡി) കൊ​ച്ചി യൂ​നി​റ്റ്​ മ​ല​പ്പു​റം സ്വ​ദേ​ശി​യി​ൽ​ നി​ന്ന്​ നേരത്തെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചിരുന്നു. പി.​വി. അ​ൻ​വ​ർ ആ​രോ​പ​ണ​വി​ധേ​യ​നാ​യ ക്ര​ഷ​ർ ത​ട്ടി​പ്പു​കേ​സി​ൽ പ​രാ​തി​ക്കാ​ര​നാ​യ മ​ല​പ്പു​റം പ​ട്ട​ർ​ക​ട​വ്​ സ്വ​ദേ​ശി ന​ടു​ത്തൊ​ടി സ​ലീ​മി​ൽ​ നി​ന്നാ​ണ്​ മൊ​ഴി​യെ​ടു​ത്ത​ത്.​

അ​സി​സ്റ്റ​ന്‍റ്​ ഡ​യ​റ​ക്ട​ർ സു​രേ​ന്ദ്ര ഗ​ണേ​ഷ്​ ക​വി​ത്​​ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ സം​ഘ​മാ​ണ് അന്ന്​ വി​വ​ര​ങ്ങ​ൾ​ തേ​ടി​യ​ത്. മം​ഗ​ളൂ​രു ബ​ൽ​ത്ത​ങ്ങാ​ടി​യി​ലെ ക്ര​ഷ​ർ അ​ൻ​വ​റി​ന്​ വി​റ്റ കാ​സ​ർ​കോ​ട്​ സ്വ​ദേ​ശി ഇ​ബ്രാ​ഹി​മി​നെ​യും ഇ.​ഡി വി​ളി​പ്പി​ച്ചി​രു​ന്നു. ​ക്ര​ഷ​റി​ൽ ഷെ​യ​റും ലാ​ഭ​വി​ഹി​ത​വും വാ​ഗ്​​ദാ​നം ചെ​യ്ത്​ 50 ല​ക്ഷം രൂ​പ വാ​ങ്ങി അ​ൻ​വ​ർ ക​ബ​ളി​പ്പി​ച്ചെ​ന്ന്​ കാ​ണി​ച്ച്​ സ​ലീം മ​ഞ്ചേ​രി സി.​ജെ.​എം കോ​ട​തി​യി​ൽ ന​ൽ​കി​യ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദാം​ശ​ങ്ങ​ളാ​ണ്​ ഇ.​ഡി ശേ​ഖ​രി​ച്ച​ത്.

2017ലാ​ണ്​ പ​രാ​തി കോ​ട​തി​യി​ൽ ന​ൽ​കി​യ​ത്. പി​ന്നീ​ട്​ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്​​ ഹൈ​​കോ​ട​തി​യെ സ​മീ​പി​ച്ച​തി​നെ തു​ട​ർ​ന്ന്​ ക്രൈം​ബ്രാ​ഞ്ചി​നോ​ട്​ അ​ന്വേ​ഷി​ച്ച്​ റി​പ്പോ​ർ​ട്ട്​ സ​മ​ർ​പ്പി​ക്കാ​ൻ നി​ർ​ദേ​ശി​ച്ചി​രു​ന്നു. ക്രൈം​ബ്രാ​ഞ്ച്​ ര​ണ്ടു​ത​വ​ണ റി​പ്പോ​ർ​ട്ട്​ നൽകി. നി​ല​വി​ൽ സി.​ജെ.​എം കോ​ട​തി​യി​ലു​ള്ള ഈ ​കേ​സ്​ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ്​ അ​ന്വേ​ഷ​ണം. ക്ര​ഷ​ർ വി​ൽ​പ​ന​യിൽ ക​ള്ള​പ്പ​ണ ഇ​ട​പാ​ട്​ ന​ട​ന്നി​ട്ടു​ണ്ടോ എ​ന്നാ​ണ്​ അ​ന്വേ​ഷി​ക്കു​ന്ന​ത്. പി.​വി. അ​ൻ​വ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു ബി​സി​ന​സ്​ ഇ​ട​പാ​ടു​ക​ളും അ​ന്വേ​ഷ​ണ പ​രി​ധി​യി​ലു​ണ്ട്.

Tags:    
News Summary - Money laundering case: PV Anwar appeared before ED for the third time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.