Posted On
date_range Updated On
date_range ചങ്ങനാശ്ശേരിയില്‍ യുവതിയെ അപമാനിക്കാൻ ശ്രമം, ചോദ്യംചെയ്തവർക്ക് നേരെ പെപ്പർ സ്പ്രേ; രണ്ടുപേർ പിടിയിൽ
ചങ്ങനാശ്ശേരി: ചങ്ങനാശ്ശേരി നഗരമധ്യത്തില്‍ കുടുംബത്തോടൊപ്പം എത്തിയ യുവതിയെ കയറിപ്പിടിച്ച യുവാവിനെ ആളുകള്‍ പിടികൂടി. ഇയാളെ ചോദ്യംചെയ്യുന്നതിനിടയില്‍ പിന്നാലെ എത്തിയ മറ്റൊരു യുവാവ് ഇവരുടെ നേരെ തട്ടിക്കയറുകയും ആളുകള്‍ക്കിടയിലേക്ക് പെപ്പര്‍ സ്‌പ്രേ അടിക്കുകയും ചെയതു. ഇയാളേയും ആളുകള്‍ പിടികൂടി പൊലീസിന് കൈമാറി.
മുനിസിപ്പല്‍ ആര്‍ക്കഡിനു മുമ്പില്‍ ഞായറാഴ്ച രാത്രി ഒമ്പതിനാണ് സംഭവം. സംഭവസമയത്ത് ഇതുവഴി എത്തിയ ജോബ് മൈക്കിള്‍ എം.എല്‍.എ വിഷയത്തില്‍ ഇടപെട്ടു. എം.എല്‍.എ ചങ്ങനാശ്ശേരി പൊലീസിൽ വിളിച്ചു. എന്നിട്ടും പൊലീസ് എത്താൻ വൈകിയെന്ന് ആളുകള്‍ ചൂണ്ടിക്കാട്ടുന്നു.
സംഭവത്തിൽ ക്രിമിനല്‍ പശ്ചാത്തലമുള്ള രണ്ടുപേരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇവരെ ചോദ്യംചെയ്യുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.