Posted On
date_range Updated On
date_range മോഹൻലാൽ ഞങ്ങളുടെ റഡാറിൽ; തിരുവനന്തപുരത്ത് മത്സരിപ്പിക്കാൻ ആഗ്രഹം -രാജഗോപാൽ
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ നടൻ മോഹൻലാലിനെ പാർട്ടി പരിഗണിക്കുന്നതായി സ്ഥിരീകരിച്ച് ബി.ജെ.പി എംഎല്‍എ ഒ.രാജഗോപാല്‍. ‘പൊതുവിഷയങ്ങളിൽ താൽപര്യമുള്ളയാളാണു മോഹന്‍ലാല്‍. തിരുവനന്തപുരത്ത് മത്സരിപ്പിക്കാനായി അദ്ദേഹത്തെ പാർട്ടി പരിഗണിക്കുന്നുണ്ട്. തിരുവനന്തപുരത്തുകാരനായ ലാൽ ഞങ്ങളുടെ റഡാറിലുണ്ട്. അദ്ദേഹം പാർട്ടി അംഗമല്ല. എങ്കിലും അനുഭാവപൂർണമായ നിലപാടാണുള്ളത്. സ്ഥാനാർഥിയാകാൻ ഞങ്ങൾ ലാലിനെ പ്രേരിപ്പിക്കുന്നുണ്ട്. അദ്ദേഹം തീരുമാനമൊന്നും പറഞ്ഞിട്ടില്ല’– രാജഗോപാൽ എൻ.ഡി.ടി.വിയോട് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.