കമൽ (ഫയൽ)

മോഹൻലാൽ രാഷ്​ട്രീയം വ്യക്തമാക്കാറില്ല -കമൽ

തലശ്ശേരി: മോഹൻലാൽ ബി.ജെ.പി സ്ഥാനാർഥി ഇ. ശ്രീധരന് ആശംസകളർപ്പിച്ചതിൽ രാഷ്​ട്രീയമില്ലെന്നും കൃത്യമായ രാഷ്​ട്രീയം ലാൽ ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ കമൽ തലശ്ശേരിയിൽ പറഞ്ഞു.

ചലച്ചിത്ര മേഖലയിൽനിന്നും രാഷ്​ട്രീയത്തിലേക്കുള്ള പ്രവേശനം മുൻകാലങ്ങളിലും ഉണ്ട്. അടുത്തകാലത്ത് ഇത് കൂടുകയുണ്ടായി. രാഷ്​ട്രീയത്തിലെ മാറ്റമാണിത്. മോഹൻലാൽ ഇ. ശ്രീധരന് ആശംസകളർപ്പിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് ശ്രീധരനെ ടെക്നോ ക്രാറ്റ് എന്ന രീതിയിൽ എല്ലാവർക്കും ബഹുമാനമാണ്. മറ്റു രാഷ്​ട്രീയക്കാർ ഉൾപ്പെടെ അദ്ദേഹത്തിന് ആശംസകളർപ്പിക്കുന്നുണ്ട്. കഴിഞ്ഞതവണ എൽ.ഡി.എഫ് സ്ഥാനാർഥി കെ.ബി. ഗണേഷ് കുമാറിനായി മോഹൻലാൽ പ്രചാരണം നടത്തിയിരുന്നു. കൃത്യമായ രാഷ്​ട്രീയം വ്യക്ത​മാക്കാത്ത ലാൽ ഇഷ്​ട സ്ഥാനാർഥികൾക്കുവേണ്ടി പ്രവർത്തിക്കുമെന്നും കമൽ തലശ്ശേരിയിൽ പറഞ്ഞു.

എൽ.ഡി.എഫ് തുടർഭരണമാണ് ആഗ്രഹം. ജനകീയ പദ്ധതികൾ മുൻ ഭരണ കാലങ്ങളിലും കൊണ്ടുവന്നിരുന്നു. എന്നാൽ, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതി‍െൻറ ഭാഗമായാണ് തുടർഭരണം ലഭിക്കാത്തത്. ജനങ്ങൾ ഇത് തിരിച്ചറിയുന്നുണ്ട്. പ്രതിസന്ധിഘട്ടത്തിൽ എൽ.ഡി.എഫ് ഭരണം ജനത്തെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. തലശ്ശേരിയിൽ രാഷ്​ട്രീയം ഇടതിനൊപ്പമാണെന്നും ബി.ജെ.പി വോട്ടുകച്ചവടമായാലും അജണ്ടയായാലും അതൊന്നും എൽ.ഡി.എഫിനെ ബാധിക്കില്ലെന്നും കമൽ പറഞ്ഞു.

Tags:    
News Summary - Mohanlal, politics, Kamal,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.