കായംകുളം: കൃഷ്ണപുരം ഞക്കനാലിൽ പ്രവർത്തിച്ച മോഹനൻ വൈദ്യരുടെ ചികിത്സ കേന്ദ്രം പഞ്ചാ യത്ത് അധികൃതർ അടപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് അഞ്ചിനകം അടക്കണമെന്നും അല്ലാത്തപക് ഷം െപാലീസ് സഹായത്തോടെ നടപടി സ്വീകരിക്കുമെന്നും കാട്ടി ബുധനാഴ്ച ഉച്ചക്കാണ് സ്ഥാപനത്തിെൻറ ഭിത്തിയിൽ നോട്ടീസ് പതിച്ചത്. എന്നാൽ, വൈദ്യരുടെ പരിശോധന ദിവസമായ വ്യാഴാഴ്ച സ്ഥാപനം തുറക്കാതെ നടപടി അംഗീകരിക്കുകയായിരുന്നു.
തുടർ നടപടികൾ വെള്ളിയാഴ്ച പഞ്ചായത്ത് കമ്മിറ്റി ചർച്ച ചെയ്യും. അനധികൃത ചികിത്സ കേന്ദ്രത്തിനെതിരെ പരാതികൾ വ്യാപകമായതോടെ നേരത്തേ പഞ്ചായത്ത് ലൈസൻസ് റദ്ദാക്കിയിരുന്നു. അടച്ചുപൂട്ടണമെന്ന് നോട്ടീസ് നൽകിയെങ്കിലും അംഗീകരിക്കാതെ പ്രവർത്തിക്കുകയായിരുന്നു. ചികിത്സ പിഴവിനെ തുടർന്ന് ഒന്നര വയസ്സുകാരി മരിച്ച സംഭവത്തിൽ വൈദ്യർക്ക് എതിരെ കേസ് എടുത്തതോടെയാണ് വിഷയം വീണ്ടും ചർച്ചയായത്. സ്ഥാപനത്തിനെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ആരോഗ്യമന്ത്രി കത്ത് നൽകുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.