വർക്കലയിൽ കാപ്പ പ്രകാരം മുഹമ്മദ് താഹിർ അറസറ്റിൽ

തിരുവനന്തപുരം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മുഹമ്മദ് താഹിർ കാപ്പ പ്രകാരം അറസറ്റിൽ. വർക്കല മേൽവെട്ടൂർ മൗണ്ട് മുക്ക് തണ്ണിവിളവീട്ടിൽ കാവു എന്ന് വിളിക്കുന്ന മുഹമ്മദ് താഹിറിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

കലക്ടറുടെ കാപ്പ നിയമപ്രകാരമുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിൽ ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ്പ, വർക്കല ഡി.വൈ.എസ്.പി സി.ജെ മാർട്ടിന്റെയും നിർദേശാനുസരണമാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. വർക്കല, കടക്കാവൂർ, അഞ്ചുതെങ്ങ് തുടങ്ങിയ സ്റ്റേഷനുകളിൽ നരഹത്യാശ്രമം, തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മുഹമ്മദ് താഹിർ.

തുടർന്നും അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള സാഹചര്യം ഒഴിവാക്കുന്നതിലേക്കായാണ് കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിലാക്കിയത്. 

Tags:    
News Summary - Mohammad Tahir arrested under Capa in Varkala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.