പാലാരിവട്ടം പാലം അഴിമതി കേസിൽ മുഹമ്മദ് ഹനീഷിനെ പ്രതി ചേർത്ത് വിജിലൻസ്

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ഴി​മ​തി​ക്കേ​സി​ല്‍ റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ എം​.ഡി​യാ​യി​രു​ന്ന മു​ഹ​മ്മ​ദ് ഹ​നീ​ഷി​നെ​യും വിജിലൻസ് പ്ര​തി ചേ​ർ​ത്തു. നി​ല​വി​ൽ വ്യ​വ​സാ​യ വ​കു​പ്പ് സെ​ക്ര​ട്ട​റി​യാ​ണ് മു​ഹ​മ്മ​ദ് ഹ​നീ​ഷ്. അ​ന​ധി​കൃ​ത​മാ​യി വാ​യ്പ അ​നു​വ​ദി​ക്കാ​ൻ കൂ​ട്ടു​നി​ന്നു, കരാറുകാരനിൽ നിന്നും സുരക്ഷാനിക്ഷേപം ഈടാക്കുന്നതിൽ വീഴ്ച വരുത്തി എന്നിവയാണ് പ്രതി ചേർക്കാനായി വിജിലൻസ് ചൂണ്ടിക്കാട്ടുന്നത്. കേസിൽ പത്താം പ്രതിയാണ് മുഹമ്മദ് ഹനീഷ്.

പാലാരിവട്ടം പാലത്തിന്‍റെ നിർമ്മാണ കമ്പനിക്ക് സർക്കാർ അനധികൃതമായി 8.25 കോടി രൂപയുടെ വായ്പ അനുവദിച്ചിരുന്നു. ടെൻഡർ വ്യവസ്ഥകൾ ലംഘിച്ചാണ് വായ്പ അനുവദിച്ചത്. കമ്പനിക്ക് എട്ടേക്കാൽ കോടി രൂപ മുൻകൂറായി നൽകാൻ ശിപാർശ നൽകിയത് മുഹമ്മദ് ഹനീഷാണെന്നായിരുന്നു കേസിൽ അറസ്റ്റിലായ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജ് മൊഴി നൽകിയത്.

അ​തേ​സ​മ​യം പാ​ലം അ​ഴി​മ​തി കേ​സി​ൽ മു​ന്‍ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യും മു​സ്‌​ലിം​ലീ​ഗ് എം​.എ​ല്‍​.എ​യു​മാ​യ വി.​കെ ഇ​ബ്രാ​ഹിം​കു​ഞ്ഞി​നെ വി​ജി​ല​ൻ​സ് ബു​ധ​നാ​ഴ്ച അ​റ​സ്റ്റു ചെ​യ്തി​രു​ന്നു. കേസിൽ അഞ്ചാംപ്രതിയാണ് മുൻമന്ത്രി.  

Tags:    
News Summary - Mohammad Haneesh will be tenth accuse in Palarivattom bridge scam case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.