മോഡിഫിക്കേഷൻ നടത്തിയ കാർ പിടികൂടി 20,000 പിഴയിട്ടു

അടൂർ: മോട്ടോർ വാഹന നിയമങ്ങൾ ലംഘിച്ച് രൂപമാറ്റം വരുത്തിയ കാർ അടൂർ പൊലീസ് പിടികൂടി. 20,000 രൂപപിഴ ഈടാക്കി. അമിതമായ ശബ്ദം കേൾപ്പിക്കാനായി കാറിന് പ്രത്യേക സൈലൻസർ, ഗ്ലാസ് ഫിലിം, പ്രത്യേകം ഘടിപ്പിച്ച വലിയ ശബ്ദം പുറപ്പെടുവിക്കുന്ന സ്പീക്കർ എന്നിവ ഫിറ്റ് ചെയ്തിരുന്നു.

വാഹന പരിശോധനയ്ക്കിടെയാണ് അടൂർ പൊലീസ് കാർ പിടികൂടിയത്. ഉച്ചത്തിൽ ശബ്ദമുണ്ടാക്കി അമിത വേഗതയിലായിരുന്നു കാർ. പിന്നീട് പത്തനംതിട്ട ആർ.ടി.ഒ എൻഫോഴ്സ്മെൻ്റ് അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വാഹനം പരിശോധിച്ചു. പിഴക്ക് പുറമേ, നിയമവിരുദ്ധമായി ഘടിപ്പിച്ചിരിക്കുന്നവ വാഹനത്തിൽ നിന്ന് മാറ്റിയ ശേഷം പരിശോധനക്ക് ഹാജരാക്കണം. ഈ ഉപാധിയിൽ കാർ വിട്ടുനൽകി.

Tags:    
News Summary - Modified car seized, fined Rs 20,000

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.