തിരുവനന്തപുരം: 15ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. വൈകുന്നേരം ഏഴിനും ഒമ്പതിനും ഇടക്കായിരിക്കും ദർശ നമെന്ന് കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം അറിയിച്ചു. ക്ഷേത്രത്തിലും പരിസരത്തും ടൂറിസം മന്ത്രാലയം ആവിഷ്കരിച്ച സ്വദേശിദർശൻ പദ്ധതി വഴി പൂർത്തീകരിച്ച നിർമാണപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നിർവഹിക്കും.
പൈതൃക കാൽനടപ്പാത നിർമാണം, പത്മതീർഥക്കുളം നവീകരണം, വൈദ്യുതീകരണം, ബയോ ടോയ്ലെറ്റുകൾ, കുളിമുറികൾ ഉൾപ്പെടെ നിർമാണപ്രവർത്തനങ്ങളും സുരക്ഷാ ഉപകരണങ്ങൾ, ഡിജിറ്റൽ മ്യൂസിയത്തിനുള്ള സോഫ്റ്റ് വെയറുകൾ തുടങ്ങിയവയുടെ സജ്ജീകരണവുമാണ് 75.88 കോടി രൂപ ചെലവഴിച്ച് സ്വദേശി ദർശൻ പദ്ധതി വഴി നടപ്പാക്കിയത്. ഗവർണർ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ശശി തരൂർ എം.പി ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പെങ്കടുക്കുമെന്നും കണ്ണന്താനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.