തിരുവനന്തപുരം: ശബരിമലയിൽ ചവിട്ടി, പ്രധാനമന്ത്രി അടക്കമുള്ള നേതാക്കളെ രംഗത്തി റക്കി ബി.ജെ.പി ലോക്സഭ െതരഞ്ഞെടുപ്പ് പ്രചാരണ രംഗത്തേക്ക്. കോർ കമ്മിറ്റി, സംസ്ഥാന-ജ ില്ല ഭാരവാഹികളുടെ യോഗമാണ് ഇൗ തീരുമാനം കൈക്കൊണ്ടത്. ശബരിമല സ്ഥിതി ചെയ്യുന്ന പത് തനംതിട്ടയിൽ ജനുവരി ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചാരണപരിപാടി ഉദ്ഘാടനം ചെയ്യും. ജനുവരി 27ന് തൃശൂരില്‍ യുവമോര്‍ച്ച സംസ്ഥാനസമ്മേളനത്തിലും പ്രധാനമന്ത്രി പെങ്കടുക്കും.
കേരളത്തിൽ മുെമ്പങ്ങുമുണ്ടായിട്ടില്ലാത്ത രാഷ്ട്രീയസാഹചര്യമാണുള്ളതെന്നാണ് പാർട്ടി വിലയിരുത്തൽ. ശബരിമല വിഷയം ബി.ജെ.പിക്ക് ഗുണമുണ്ടാക്കിയെന്നും അത് നിലനിർത്തണമെന്നും എൻ.എസ്.എസ് ഉൾപ്പെടെയുള്ള സാമുദായികസംഘടനകളുടെ പിന്തുണ ഉറപ്പാക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. ബി.ജെ.പിയും വിരുദ്ധരും തമ്മിലുള്ള പോരാട്ടമായിരിക്കും തെരഞ്ഞെടുപ്പെന്ന് വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണന് പ്രതികരിച്ചു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂർ, പാലക്കാട്, കാസർകോട് ലോക്സഭ മണ്ഡലങ്ങളിൽ മുന്നേറ്റം നടത്താനാകുമെന്ന പ്രതീക്ഷയാണ് പാർട്ടിക്ക്. അതിെൻറ അടിസ്ഥാനത്തിലുള്ള കർമപരിപാടികൾ ആസൂത്രണം ചെയ്യും. ഡിസംബര്‍ 31ന് പാലക്കാട്ട് നടക്കുന്ന ആറ് പാര്‍ലമെൻറ് നിയോജകമണ്ഡലങ്ങളിലെ ചുമതലക്കാരുടെയും തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളുടേയും യോഗത്തില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുക്കും. അടൽബിഹാരി വാജ്പേയിയുടെ ജന്മദിനമായ ഈമാസം 25ന് സത്ഭരണ ദിനമായി ആചരിക്കും. 30 ന് 140 നിയോജകമണ്ഡലങ്ങളിലും അയ്യപ്പസദസ്സ് സംഘടിപ്പിക്കും. ജനുവരി ഒന്ന് മുതല്‍ 15 വരെ പഞ്ചായത്തുകളിൽ ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഗൂഢശക്തികൾക്കെതിരെ പദയാത്ര നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.