തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിെയ പരിഹസിച്ച് ജെ.എൻ.യു വിദ്യാർഥി യൂനിയൻ നേതാവ് കനയ്യ കുമാർ. മോദി പ്രൈം മിനിസ്റ്ററല്ല, പ്രൈ മോഡലാണെന്ന് അദ്ദേഹം പറഞ്ഞു. എ.ഐ.വൈ.എഫിന്‍റെ ഇരുപതാം സംസ്ഥാന സമ്മേളന വേദിയിലാണ് കനയ്യകുമാർ ഇക്കാര്യം പറഞ്ഞത്. വിമർശിക്കുന്നവരെ രാജ്യദ്രോഹികളാക്കുകയാണ്. മിന്നലാക്രമണത്തിന്‍റെ പേരിൽ മോദി രാഷ്ട്രീയം കളിക്കുന്നു. യഥാർഥ ചോദ്യങ്ങളിൽ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറുകയാണ്. യുദ്ധജ്വരമുണ്ടാക്കി ജനശ്രദ്ധ തിരിച്ചുവിടാനാണ് ശ്രമം. 'സ്കിൽ ഇന്ത്യയല്ല കിൽ ഇന്ത്യ'യാണ് മോദിയുടെ ലക്ഷ്യമെന്നും കനയ്യ കുമാർ പരിഹസിച്ചു.
ചെളിയിൽ വിരിയാറുള്ള താമര ഇപ്പോൾ ചാണകത്തിലാണ് വിരിയുന്നത്. അങ്ങനെയുള്ള താമരയ്ക്ക് പുരോഗമന സമൂഹമെന്ന് അഭിമാനിക്കുന്ന കേരളത്തിലും ഇടംകിട്ടിയതിലെ അപകടം തിരിച്ചറിയണം. മോദിയെ വിമർശിച്ചാൽ പാക്കിസ്ഥാനിൽ പോകണമെന്നാണ് പറയുന്നത്. ഇങ്ങനെ പോയാൽ ഹിന്ദി, ഹിന്ദു, ഹിന്ദുസ്ഥാൻ എന്ന മുദ്രാവാക്യം വീണ്ടും ഉയർന്നേക്കുമെന്നും കനയ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.