Posted On
date_range Updated On
date_range അവതാരകയും ഗായികയുമായ ജാഗീ ജോൺ അടുക്കളയിൽ മരിച്ച നിലയിൽ
തിരുവനന്തപുരം: അവതാരകയും ഗായികയുമായ ജാഗീ ജോണിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
കുറവൻകോണത്തെ വീട്ടിലെ അടുക്കളയിലാണ് മൃതദേഹം കണ്ടെത്തിയത്. മോഡലിങ് രംഗത്തും സജീവമായ ജാഗീ ജോൺ പാചക പരിപാടികളും അവതരിപ്പിച്ചിരുന്നു. പാചക കുറിപ്പുകളിലൂടെയും വീഡിയോകളിലൂടെയും പ്രശസ്തയാണ്. അമ്മയും ഇവര്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. തിങ്കളാഴ്ച വൈകീട്ടാണ് വീട്ടിനുള്ളിൽ ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയെന്ന് അയൽവാസികൾ പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് പേരൂർക്കട പൊലീസും ഫോറൻസിക് വിദഗ്ധരും ഫ്ലാറ്റിലെത്തി തെളിവെടുപ്പ് നടത്തുകയാണ്. ഫ്ലാറ്റിൽ പോലും ആരുമായും അടുപ്പം പുലര്‍ത്താറില്ലെന്നാണ് അയൽവാസികൾ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.