മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ ഈ തട്ടിപ്പിനെ സൂക്ഷിക്കണം; മുന്നറിയിപ്പുമായി പൊലീസ്​

തിരുവനന്തപുരം: മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ മുൻകരുതൽ എടുക്കണമെന്ന്​ മുന്നറിയിപ്പുമായി പൊലീസ്​. ഫോൺവിളിക്കാൻ മാത്രമല്ല ഇൻറർനെറ്റ്​ ഉപയോഗവും ബാങ്കിങ്ങുമെല്ലാം ഇപ്പോൾ മൊബൈൽ ഫോണിൽ തന്നെയാണ്​. എന്നാൽ അത്തരക്കാരെ വഞ്ചിച്ച്​ പണം തട്ടുന്ന സംഘം സജീവമാണെന്ന്​ പൊലീസ്​ പറയുന്നു.

ബി.എസ്​.എൻ.എൽ സിം കേ​ന്ദ്രീകരിച്ചാണ്​ ഈ തട്ടിപ്പ്​ വ്യാപകം. ബി.എസ്​.എൻ.എൽ സിം ഉപയോക്​താക്കളുടെ കെ.വൈ.സി  വെരിഫിക്കേഷൻ എന്ന വ്യാജേന ഫോൺ മുഖേന ബന്ധപ്പെട്ട്​ പണം തട്ടുന്ന സംഘം സജീവമാണ്​.

നിങ്ങളുടെ ബി.എസ്.എൻ.എൽ സിം കാർഡ് ബ്ലോക്കാകുമെന്നും കെ.​വൈ.സി വെരിഫിക്കേഷനായി എത്രയും പെട്ടെന്ന് ബന്ധപ്പെടുക എന്നും പറഞ്ഞ് ടെക്സ്​റ്റ്​ മെസ്സജുകളും ഫോൺ കോളുകളും വരുന്നതാണ്​ തുടക്ക.വിശ്വസിനീയമായ രീതിയിൽ വ്യാജ അപ്പിക്കേഷനുകൾ ഉപഭോക്താക്കളുടെ ഫോണിൽ . ഇൻസ്റ്റാൾ ചെയ്യാനും തുടർന്ന് ആപ്ലിക്കേഷൻ ഓപ്പൺ ആയി വരുന്നതിൽ കാണുന്ന "BSNL KYC ID നമ്പർ " പറഞ്ഞ് തരാനും ആവശ്യപ്പെടുകയും, സ്ക്രീനിൽ കാണുന്ന agree ബട്ടൺ അമർത്തിയ ശേഷം Credit/Debit കാർഡ് ഉപയോഗിച്ച് ഓൺലൈനായി നിങ്ങളുടെ തന്നെ മൊബൈൽ നമ്പർ പത്ത് രൂപയ്ക്ക് റിചാർജ് ചെയ്യാനും നിർദ്ദേശിക്കും.പക്ഷേ റീച്ചാർജ് തുകയോടൊപ്പം നിങ്ങൾക്ക് നഷ്ടപ്പെടുക പതിനായിരങ്ങൾ ആയിരിക്കും. ഇവിടെ നിങ്ങൾ സ്ക്രീനിൽ ടൈപ്പ് ചെയ്യുന്ന ATM കാർഡ് നമ്പറും രഹസ്യ OTP വരുന്നതുമെല്ലാം അതേപടി തട്ടിപ്പുകാരൻ്റെ കൈയ്യിൽ എത്തുന്നതാണ് ഈ സംവിധാനം. 


ഇത്തരക്കാർക്കെതിരെ യാതൊരു കാരണവശാലും നിങ്ങളുടെ ബാങ്ക് വിവരങ്ങളോ ബാങ്ക് ഡെബിറ്റ് ക്രഡിറ്റ് കാർഡ് വിവരങ്ങളോ നൽകരുതെന്ന്​ പൊലീസ്​ പറയുന്നു.തട്ടിപ്പിനിരയായാൽ ഉട​െന ബന്ധപ്പെട്ട ബാങ്കുമായും പോലീസ് സ്​റ്റേഷനുമായും എത്രയും പെട്ടന്ന് ബന്ധപെടണമെന്ന്​ അധികൃതർ പറയുന്നു.

Tags:    
News Summary - Mobile phone users should beware of this scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.