Posted On
date_range Updated On
date_range മന്ത്രി എം.എം. മണിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തൊടുപുഴ: നെഞ്ചുവേദന അനുഭവപ്പെട്ട മന്ത്രി എം.എം. മണിെയ തൊടുപുഴ സെൻറ് മേരീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച മൂലമറ്റം സർക്യൂട്ട് ഹൗസിൽ തങ്ങിയ അദ്ദേഹത്തിനു തിങ്കളാഴ്ച പുലർച്ച മൂന്നരേയാടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടർന്നാണ് തൊടുപുഴയിലെ ആശുപത്രിയിൽ എത്തിച്ചത്. ഗുരുതരപ്രശ്നങ്ങളില്ലെന്ന് പരിശോധനയിൽ വ്യക്തമായെങ്കിലും ഡോക്ടർമാർ നിരീക്ഷണ വിഭാഗത്തിൽ 24 മണിക്കൂർ വിശ്രമം നിർദേശിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.