Posted On
date_range Updated On
date_range 'രോഗമാണെങ്കിൽ ചികിത്സിക്കണം, ഒന്നിനും വയ്യെങ്കിൽ രാജിവെക്കണം'; പി.ജെ ജോസഫ് എം.എൽ.എക്കെതിരെ എം.എം.മണി
തൊടുപുഴ: തൊടുപുഴ എം.എൽ.എ പി.ജെ ജോസഫിനെതിരെ രൂക്ഷ വിമർശനവുമായി എം.എം മണി എം.എൽ.എ. രോഗമാണെങ്കിൽ ചികിത്സിക്കണം, ഒന്നിനും വയ്യെങ്കിൽ എന്ത് ചെയ്യണം, രാജിവെക്കണം. എന്നിട്ട് പുതിയ ആളെ തിരഞ്ഞെടുക്കണം. ജനങ്ങളുടെ കാര്യത്തിൽ ഇടപെടണം. ഇല്ലെങ്കിൽ സ്ഥിതി ഗുരുതരമാണ്. അങ്ങേയറ്റം പ്രതിഷേധാർഹമാണ്. തുടങ്ങിയ വിമർശനങ്ങളാണ് എം.എം മണി ഉന്നയിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത തുടങ്ങനാട് സ്പൈസസ് പാർക്ക് ഉദ്ഘാടത്തിൽ എം.പി. ഡീൻ കുര്യാക്കോസ്, എം.എൽ.എ പി.ജെ ജോസഫും പങ്കെടുത്തിരുന്നില്ല. ഇതിനെതിരെ മുട്ടത്ത് സി.പി.എം സംഘടിപ്പിച്ച യോഗത്തിലാണ് വിമർശനം ഉന്നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.