Posted On
date_range Updated On
date_range മോദി ഭാര്യയെ ഉപേക്ഷിച്ചത് കാര്യമായ കുഴപ്പമുള്ളതുകൊണ്ടെന്ന് മന്ത്രി എം.എം. മണി
കൊണ്ടോട്ടി: പ്രധാനമന്ത്രി നരേന്ദ്രമോദി ഭാര്യയെ ഉപേക്ഷിച്ചത് കാര്യമായ എന്തെങ്കിലും കുഴപ്പം ഉള്ളതുകൊണ്ടാണെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. ലോക്സഭ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൊണ്ടോട്ടി മണ്ഡലത്തിലെ വാഴയൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥിയുടെ കുടുംബയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
55 വർഷമായി താൻ പൊതുപ്രവർത്തനം തുടങ്ങിയിട്ട്. ഞാൻ ഭാര്യയെ ഉപേക്ഷിച്ചെന്ന് പറഞ്ഞാൽ എനിക്ക് ജീവശാസ്ത്രപരമായ കുഴപ്പമുണ്ടെന്നല്ലേ നിങ്ങൾ ധരിക്കുക. മോദിക്ക് കാര്യമായ എന്തോ കുഴപ്പമുണ്ട്. പ്രധാനമന്ത്രിയുടെ അമ്മ എ.ടി.എമ്മിന് മുന്നിൽ വരി നിന്നുവെന്നത് മിതമായ ഭാഷയിൽ പറഞ്ഞാൽ തെണ്ടിത്തരമാണ്. ഇതിൽപരം തട്ടിപ്പ് വേറെയില്ലെന്നും എം.എം. മണി പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.