എം.എം. മണി
Posted On
date_range Updated On
date_range പാർട്ടി കോൺഗ്രസിനിടെ ശ്വാസതടസ്സം; എം.എം. മണി ആശുപത്രിയിൽ
മധുര: സി.പി.എം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാനെത്തിയ സംസ്ഥാന കമ്മിറ്റി അംഗം എം.എം. മണി ആശുപത്രിയിൽ. വ്യാഴാഴ്ച വൈകീട്ടോടെ സമ്മേളന നഗരിയിൽനിന്ന് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു.
വൈദ്യപരിശോധനയിൽ ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുണ്ടെന്ന് വ്യക്തമായി. തുടർന്ന് മധുര അപ്പോളോ ആശുപത്രിയിലേക്ക് മാറ്റി. മണിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.