ന്യൂഡല്‍ഹി: സി.പി.എം നേതാവ് എം.എം. ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുകൊടുക്കാനുള്ള ഹൈകോടതി ഉത്തരവിനെതിരെ മകൾ ആശ ലോറന്‍സ് സുപ്രീംകോടതിയിൽ. പിതാവിനെ മതാചാരപ്രകാരം സംസ്കരിക്കാന്‍ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യം.
മൃതദേഹം മെഡിക്കല്‍ കോളജിന് വിട്ടുനൽകുന്നത് രാഷ്ട്രീയ തീരുമാനമായിരുന്നെന്നും ലോറന്‍സിന് ഈ ആഗ്രഹമുണ്ടായിരുന്നില്ലെന്നും ഹരജിയില്‍ പറയുന്നു. ലോറൻസിന്റെ മകൻ അഡ്വ. എം.എൽ. സജീവിനെയും സി.പി.എം, കളമശ്ശേരി മെഡിക്കൽ കോളജ് എന്നിവയെയും എതിർകക്ഷികളാക്കിയാണ് അപ്പീൽ നൽകിയത്.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ വർഷം സെപ്റ്റംബര്‍ 21നാണ് എം.എം. ലോറൻസ് അന്തരിച്ചത്. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മകന് എം.എല്‍. സജീവ് മൃതദേഹം പഠനാവശ്യത്തിന് വിട്ടുകൊടുക്കുകയായിരുന്നു. ഇതിനെതിരെ ആശ ലോറൻസ് നൽകിയ ഹരജി ഹൈകോടതി സിംഗിൾ ബെഞ്ചും പിന്നീട് ഡിവിഷൻ ബെഞ്ചും തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.