വിദ്യാർഥികൾ വിദ്യാഭ്യാസമന്ത്രിയെ കാണുന്നത് പിശാചിനെപ്പോലെ -എം.എം. ഹസൻ

തിരുവനന്തപുരം: അധ്യാപകനായിരുന്ന വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിനെ വിദ്യാർഥികൾ ഇപ്പോൾ കാണുന്നത് പിശാചിനെപ്പോലെയാണെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. ചോദ്യപേപ്പർ ചോർച്ചയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സെക്രേട്ടറിയറ്റിന് മുന്നിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നടത്തിയ സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ അഴിമതിയാണ് നടന്നത്. പ്ലസ് ടു ഭൂമിശാസ്ത്ര പരീക്ഷയിലെ ചോദ്യം ചോർന്നത് സംബന്ധിച്ച അന്വേഷണ റിപ്പോർട്ട്  പ്രഹസനമാണ്. കുറ്റവാളികളെ സംരക്ഷിക്കാനാണ് ശ്രമിച്ചിരിക്കുന്നത്. ഇടത് അധ്യാപക സംഘടനയായ കെ.എസ്.ടി.എയുടെ തിരുവനന്തപുരം, കൊല്ലം ജില്ല ഭാരവാഹികളാണ് ചോർച്ചക്ക് ഉത്തരവാദികൾ. ശരിയായ അന്വേഷണം നടന്നാൽ കെ.എസ്.ടി.എ ഭാരവാഹികളെ ശിക്ഷിക്കേണ്ടിവരും. രാഷ്ട്രീയ പക്ഷപാതിത്തത്തോടെ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. എ.കെ. ശശീന്ദ്രൻ ധാർമികത കണക്കിലെടുത്താണ് രാജിവെച്ചത്. വിദ്യാഭ്യാസമന്ത്രിയുടെ ഉള്ളിൽ ധാർമികതയുടെ കണികയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ പ്രതിപക്ഷനേതാവ് ആവശ്യപ്പെടും മുമ്പ് രാജിവെക്കേണ്ടതായിരുന്നു. രാജിവെച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭവുമായി യു.ഡി.എഫ് മുന്നോട്ടുവരുമെന്നും ഹസൻ പറഞ്ഞു.

 ഭൂമി ൈകയേറ്റം, സ്ത്രീപീഡനം, ചോദ്യപേപ്പർ ചോർച്ച എന്നിവയിലെല്ലാം സർക്കാറി​െൻറ സ്വജനപക്ഷപാതവും അഴിമതിയുമാണ് ദൃശ്യമാകുന്നതെന്നും ഹസൻ  പറഞ്ഞു. 


 

Tags:    
News Summary - mm hassan attacks education minister c ravindranath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.