'എം.എൽ.എയുടേത് നാടകം, കാലു വയ്യാത്ത ആളെ കാശ് നൽകി വിളിച്ചുവരുത്തി തട്ടിപ്പ്'; വിനോദ യാത്രാ വിവാദത്തിൽ കുറിപ്പുമായി കോന്നി ഡെപ്യൂട്ടി തഹസിൽദാർ

പത്തനംതിട്ട: ജനീഷ് കുമാർ എം.എൽ.എയെ പരസ്യമായി ആക്ഷേപിച്ച് കോന്നി ഡെപ്യൂട്ടി തഹസിൽദാർ. താലൂക്ക് ഓഫീസിൽ നടന്നത് എം.എൽ.എ നിറഞ്ഞാടിയ നാടകമാണെന്ന് ഡെപ്യൂട്ടി തഹിൽദാർ എം.സി രാജേഷ് വാട്‌സാപ്പ് ഗ്രൂപ്പിൽ ആരോപിച്ചു. കോന്നി താലൂക്ക് ഓഫീസന്റെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പിലാണ് ജീവനക്കാർ വിനോദ യാത്ര പോയ വിഷയത്തിൽ ജനീഷ് കുമാർ എം.എൽ.എയെ ആക്ഷേപിച്ച് ഹെഡ്ക്വാർട്ടേഴ്‌സ് ഡെപ്യൂട്ടി തഹസിൽദാർ എം.സി. രാജേഷ് പോസ്റ്റിട്ടത്. മുൻകൂട്ടി തിരക്കഥയെഴുതിയ നാടകത്തിൽ എം.എൽ.എ നിറഞ്ഞാടിയെന്ന് ആക്ഷേപിച്ച രാജേഷ് അറ്റന്റൻസ് രജിസ്റ്റർ പരിശോധിച്ചിതിനേയും വിമർശിച്ചു.

എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ കസേരയിൽ കയറിയിരുന്ന് ഇത്തരം പ്രഭാഷണം നടത്താൻ എം.എൽ.എക്ക് അധികാരമുണ്ടോയെന്നും പോസ്റ്റിൽ ചോദിക്കുന്നു. കാലു വയ്യാത്ത ആളെ കാശ് നൽകി വിളിച്ചുവരുത്തി തട്ടിപ്പ് നടത്തുകയാണ് ചെയ്തതെന്നും പോസ്റ്റിലുണ്ട്. രജിസ്റ്റർ പരിശോധിക്കാൻ എം.എൽ.എക്ക് അധികാരമുണ്ടോയെന്ന എ.ഡി.എമ്മിന്റെ പരാമർശം വിവാദമായതിന് പിന്നാലെയാണ് ഡെപ്യൂട്ടി തഹസിൽദാരും എം.എൽ.എക്ക് എതിരെ രംഗത്തുവന്നത്.

അതിനിടെ താലൂക്ക് ഓഫീസിൽ നിന്ന് വിനോദയാത്ര പോയ ജീവനക്കാരുടെ സംഘം തിരിച്ചെത്തി. മാധ്യമങ്ങൾ കാത്ത് നിൽക്കുന്നത് മനസിലാക്കി കോന്നി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ രഹസ്യമായിറങ്ങിയ ഇവർ ടാക്‌സികളിലും സ്വകാര്യ വാഹനങ്ങളിലുമാണ് വീടുകളിലേക്ക് മടങ്ങിയത്. വിവാദങ്ങളോട് ഇപ്പോൾ പ്രതികരിക്കാനില്ലെന്നും മേലുദ്യോഗസ്ഥർക്ക് വിശദീകരണങ്ങൾ നൽകുമെന്നും ജീവനക്കാർ പറഞ്ഞു.

ക്വാറി മാഫിയയുടെ സഹായത്തോടെയാണ് ജീവനക്കാർ വിനോദ യാത്ര പോയതെന്ന എം.എൽ.എ ജെനീഷ് കുമാറിന്റെ ആരോപണത്തെ വകയാർ മുരഹര ട്രാവൽ ഏജൻസി തള്ളി. താലൂക്ക് ഓഫീസ് വിഷയവുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതകളിൽ മാറ്റമില്ലെങ്കിലും കൂടുതൽ പ്രതികരണങ്ങൾ നടത്തി വിവാദം വലുതാക്കേ​െണ്ടന്നാണ് സി.പി.എമ്മിന്റെയും സി.പി.ഐയുടെയും തീരുമാനം.

ന​ട​പ​ടി ഉ​റ​പ്പ് -എം.​എ​ൽ.​എ

ഉ​ല്ലാ​സ​യാ​ത്ര വി​വാ​ദ​ത്തി​ൽ ക​ർ​ശ​ന ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് എം.​എ​ൽ.​എ ആവർത്തിച്ചു. ഇ​ക്കാ​ര്യ​ത്തി​ൽ, സം​സ്ഥാ​ന സ​ർ​ക്കാ​റി​ന്‍റെ ന​യ​ങ്ങ​ളും നി​ല​പാ​ടു​ക​ളും വ്യ​ക്ത​മാ​ണ്. ചി​ല​ർ പു​റ​ത്തു​ പ​റ​യു​ന്ന രാ​ഷ്ട്രീ​യ​മാ​ന​ങ്ങ​ളൊ​ന്നും വി​ഷ​യ​ത്തി​നി​ല്ല. ജ​ന​ങ്ങ​ൾ നേ​രി​ട്ട് ക​ണ്ട വി​ഷ​യ​മാ​ണി​ത്. റ​വ​ന്യൂ​മ​ന്ത്രി​യു​ടെ നി​ല​പാ​ടും സ്പ​ഷ്ട​മാ​ണ്. ര​ണ്ടു​ദി​വ​സ​ത്തി​ന​കം ന​ട​പ​ടി വ​രുമെ​ന്ന് എം.​എ​ൽ.​എ പ​റ​ഞ്ഞു.

ഉ​ല്ലാ​സ​യാ​ത്ര​ക്ക്​ ക്വാ​റി ഉ​ട​മ​യു​ടെ ബ​സ് ഉ​പ​യോ​ഗി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ന്ന​യി​ച്ച ആരോപണം എം.​എ​ൽ.​എ ആ​വ​ർ​ത്തി​ച്ചു. ക്വാ​റി ഉ​ട​മ​യി​ൽ​നി​ന്ന്​ പ​ണം വാ​ങ്ങി യാ​ത്ര​പോ​യെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ല. എ​ന്നാ​ൽ, പു​റ​ത്തു​വ​ന്ന ചി​ല വി​വ​ര​ങ്ങ​ൾ ബ​ന്ധ​ങ്ങ​ളെ​ക്കു​റി​ച്ച് സൂ​ച​ന ന​ൽ​കു​ന്നു. ബ​സ് ആ​വ​ശ്യ​പ്പെ​ട്ട​ത് ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലേ​ക്കാ​യി​രു​ന്നെ​ങ്കി​ലും ഞാ​യ​റാ​ഴ്ച ഒ​ഴി​വി​ല്ലാ​ത്ത​തി​നാ​ലാ​ണ് വെ​ള്ളി​യാ​ഴ്ച​ത്തേ​ക്ക് യാ​ത്ര മാ​റ്റി​യ​തെ​ന്ന് ട്രാ​വ​ൽ​സ് മാ​നേ​ജ​ർ ത​ന്നെ പ​റ​യു​ന്നു. യാ​ത്ര​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ഗ്രി​മെ​ന്‍റോ മ​റ്റോ ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും വ്യ​ക്ത​മാ​യി. കോ​ന്നി താ​ലൂ​ക്ക് ഓ​ഫി​സി​ലെ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർക്ക് മു​മ്പു​ത​ന്നെ ക്വാ​റി മാ​ഫി​യ ബ​ന്ധം ആ​രോ​പി​ക്ക​പ്പെ​ടു​ന്നു​ണ്ട്.

ജീ​വ​ന​ക്കാ​ർ തി​രി​ച്ചെത്തി

കോ​ന്നി: താ​ലൂ​ക്ക് ഓ​ഫി​സി​ൽ​നി​ന്ന്​ വി​നോ​ദ​യാ​ത്ര​ പോ​യ സം​ഘം തി​രി​കെ വ​രു​ന്ന​തു​കാ​ത്ത് നി​ന്ന മാ​ധ്യ​മ സം​ഘ​ത്തെ വെ​ട്ടി​ച്ച്​ ജീ​വ​ന​ക്കാ​ർ ക​ട​ന്നു. ജീ​വ​ന​ക്കാ​രു​ടെ വാ​ഹ​ന​ങ്ങ​ൾ കോ​ന്നി താ​ലൂ​ക്ക് ഓ​ഫി​സ്‍ പ​രി​സ​ര​ത്ത് പാ​ർ​ക്ക് ചെ​യ്ത​ ശേ​ഷ​മാ​ണ് ഇ​വ​ർ യാ​ത്ര പോ​യ​ത്. ഈ ​വാ​ഹ​ന​ങ്ങ​ൾ എ​ടു​ക്കാ​ൻ വ​രു​മെ​ന്ന് ക​രു​തി​യാ​ണ് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ താ​ലൂ​ക്ക് ഓ​ഫി​സ് പ​രി​സ​ര​ത്ത് നി​ന്ന​ത്. എ​ന്നാ​ൽ, ഇ​വ​ർ അ​വ​ര​വ​രു​ടെ വീ​ടു​ക​ൾ​ക്ക് മു​ന്നി​ൽ ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു കോ​ന്നി താ​ലൂ​ക്ക് ഓ​ഫി​ൽ​നി​ന്ന്​ ​വി​വി​ധ സെ​ക്ഷ​നു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ അ​വ​ധി​യെ​ടു​ത്തും എ​ടു​ക്കാ​തെ​യും വി​നോ​ദ​യാ​ത്ര പോ​യ​ത്. സം​ഭ​വ​ത്തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നെ​ങ്കി​ലും ജീ​വ​ന​ക്കാ​രു​ടെ ആ​ഘോ​ഷ​ത്തെ​യും യാ​ത്ര​യെ​യും ബാ​ധി​ച്ചി​ല്ല. കോ​ന്നി ത​ഹ​സി​ൽ​ദാർ അ​ട​ക്കം യാ​ത്ര ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളി​ലും പ്ര​ച​രി​ച്ചിരുന്നു.

Tags:    
News Summary - 'MLA's drama, fraud by summoning a crippled person with money

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.