Posted On
date_range Updated On
date_range സ്വാശ്രയ ഫീസില്‍ സമവായത്തിന് സാധ്യത; യു.ഡി.എഫ് യോഗം ചേരുന്നു
തിരുവനന്തപുരം: സ്വാശ്രയ ഫീസ് വര്‍ധന വിഷയത്തില്‍ സമവായത്തിന് സാധ്യത. പ്രതിപക്ഷ സമരം തീര്‍ക്കാനായി മുഖ്യമന്ത്രി മുന്നോട്ടു വെച്ച നിര്‍ദേശങ്ങളും ഫീസ് കുറക്കാമെന്ന ചില സ്വാശ്രയ മാനേജ് മെന്‍റുകളുടെ വാഗ്ദാനവും ചര്‍ച്ച ചെയ്യാനായി ഇപ്പോള്‍ യു.ഡി.എഫ് ഇപ്പോൾ യോഗം ചേരുകയാണ്. പ്രതിപക്ഷ നേതാവിന്‍റെ ഒദ്യോഗിക വസതിയായ കണ്‍റോണ്‍മെന്‍റ് ഹൗസിലാണ് യോഗം.
മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിക്കുന്ന പാവപ്പെട്ട കുട്ടികള്‍ക്ക് ഫീസിളവ് നല്‍കാന്‍ തയ്യാറാണെന്ന് എം.ഇ.എസ് പ്രസിഡന്‍റ് ഫസല്‍ ഗഫൂര്‍ പ്രഖ്യാപിച്ചതോടെയാണ് പുതിയ ചർച്ചകൾക്കും സമവായത്തിനും സാധ്യത തെളിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.