വർഗീയ മതിൽ പരാമർശം നീക്കം ചെയ്​തതിൽ പ്രതിഷേധമറിയിച്ച്​ ചെന്നിത്തല

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ്​ എം.കെ മുനീറി​​​െൻറ വർഗീയ മതിൽ പരാമർശം സഭാ രേഖകളിൽ നിന്ന്​ നീക്കിയ സംഭവത്തിൽ പ്രതിഷേധമറിയിച്ച്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. സഭാ രേഖകളിൽ നിന്ന്​ പരാമർശം നീക്കം ചെയ്​ത്​ ശരിയായില്ലെന്ന്​ സ്​പീക്കർ ശ്രീരാമകൃഷ്​ണനെ കണ്ട്​ അറിയിച്ചതായി ചെന്നിത്തല പറഞ്ഞു.

വർഗീയ മതിലിനെ പൊളിക്കുമെന്ന എം.കെ മുനീറി​​​െൻറ പരാമർശത്തിനെതിരെ ഭരണകക്ഷികൾ നിയമസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചിരുന്നു. തുടർന്ന്​ വര്‍ഗീയതയെന്നത് വൈകാരികമായ വാക്കാണെന്നും പരാമര്‍ശം സഭാരേഖകളില്‍ ഉണ്ടാവില്ലെന്നും സ്പീക്കര്‍ അറിയിക്കുകയായിരുന്നു.

സി.പി സുഗതനും വെള്ളാപ്പള്ളി നടേശനും ഉണ്ടാക്കുന്നത് വർഗീയ മതിലാണെന്നും ജനങ്ങൾ ഈ മതിലിനെ തകർക്കും. ബർലിൻ മതിൽ പൊളിഞ്ഞെങ്കിൽ ഈ വർഗീയ മതിലും പൊളിയുമെന്നും മുനീർ നിയമസഭയിൽ പറഞ്ഞിരുന്നു.

Tags:    
News Summary - MK Muneer's remarks removed from assembly register - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.