എം.കെ. മുനീർ ഭരണപരിഷ്‌കാര കമീഷൻ അധ്യക്ഷൻ
തിരുവനന്തപുരം: മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ എം.കെ. മുനീറിനെ ഭരണ പരിഷ്‌കാര കമീഷൻ അധ്യക്ഷനാക്കാൻ മന്ത്രിസഭാ യോഗ തീരുമാനം. കാബിനറ്റ് റാങ്കോടെയാണ് നിയമനം.
മുസ്‌ലിം ലീഗിലെ മുതിർന്ന നേതാവും മുൻ മന്ത്രിയും കൊടുവള്ളി മുൻ എം.എൽ.എയുമായ എം.കെ. മുനീർ ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. ആരോഗ്യപരമായ കാരണങ്ങളാൽ ഇത്തവണ മത്സരരംഗത്തുനിന്ന് മാറിനിൽക്കുകയായിരുന്നു. മുനീർ ഭരണപരിഷ്‌കാര കമീഷൻ ചെയർമാനാകുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഔദ്യോഗിക തീരുമാനമുണ്ടായത്.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് വി.എസ് അച്യുതാനന്ദനായിരുന്നു ഭരണപരിഷ്‌കാര കമീഷൻ അധ്യക്ഷനായിരുന്നത്. രണ്ടാം പിണറായി സർക്കാരിൽ ആ പദവി ഉണ്ടായിരുന്നില്ല.
കേരള കോൺഗ്രസും കാബിനറ്റ് റാങ്കുള്ള പദവി ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. മുന്നോക്ക വികസന ധനകാര്യ കോർപറേഷൻ ചെയർമാൻ സ്ഥാനമാണ് കേരള കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.