രണ്ടര മാസം പ്രായമുള്ള കുഞ്ഞിന് ഇന്ന് കാലാവധി തീരുന്ന മരുന്ന് നൽകി; കൊല്ലത്ത് സാമൂഹികാരോഗ്യ കേന്ദ്രത്തിനെതിരെ പരാതി

കൊല്ലം: ​കൊല്ലത്ത് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഇന്ന് കാലാവധി അവസാനിക്കുന്ന മരുന്ന് വിതരണം ചെയ്തെന്ന് പരാതി. തൃക്കടവൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിനെതിരെയാണ് പരാതി.

രണ്ടര മാസം പ്രായമുള്ള കുഞ്ഞിനാണ് കാലാവധി അവസാനിക്കുന്ന മരുന്ന് നൽകിയത്. കുഞ്ഞിന് വാക്സിൻ നൽകിയ ശേഷം പനിയും വേദനയും കുറക്കുന്നതിനായി പാരസെറ്റമോൾ സിറപ്പ് നൽകിയിരുന്നു. ഈ സിറപ്പിന്റെ കാലാവധി ഇന്ന് അവസാനിക്കുന്നതായിരുന്നു.

ആശുപത്രിയിൽനിന്ന് പുറത്തിറങ്ങിയ ശേഷം കുഞ്ഞിന്റെ പിതാവ് തീയതി പരിശോധിച്ചപ്പോൾ എക്സ്പയറി ഡേറ്റ് കഴിഞ്ഞ മരുന്നാണ് നൽകിയതെന്ന് കണ്ടെത്തിയത്. തുടർന്ന് വിവരം ചോദിച്ചതോടെ ജീവനക്കാർ നവംബറിൽ കാലാവധി അവസാനിക്കുന്ന മറ്റൊരു മരുന്ന് നൽകി നൽകുകയായിരുന്നു.

സംഭവത്തിൽ തൃക്കടവൂർ സി.എച്ച്.സിക്ക് മുന്നിൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തി. കാലാവധി ഇന്ന് കഴിയുന്ന മരുന്ന് കുഞ്ഞിന് നൽകിയതിൽ വീഴ്ചയുണ്ടായെന്ന് സി.എച്ച്.സി അധികൃതർ സമ്മതിച്ചു. ശ്രദ്ധയിൽപ്പെട്ട ഉടൻ മരുന്ന് മാറ്റി നൽകിയെന്നും മറ്റാർക്കും ഈ മരുന്ന് നൽകിയിട്ടില്ലെന്നും ഹെൽത്ത് സൂപ്പർ വൈസർ സുരേഷ് ബാബു അറിയിച്ചു.

Tags:    
News Summary - Expired Today Medicine Given to Patient Complaint Against Kollam Community Health Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.