Posted On
date_range Updated On
date_range ഷോക്കേറ്റ് മരണം: മിഥുന്റെ മാതാപിതാക്കള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം
തിരുവനന്തപുരം: ഷോക്കേറ്റ് മരിച്ച കൊല്ലം തേവലക്കര ബോയ്സ് സ്കൂള്‍ എട്ടാം ക്ലാസ് വിദ്യാർഥി മിഥുന്റെ മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് 10 ലക്ഷം രൂപ ധനസഹായം അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. മിഥുന്റെ കുടുംബത്തിന് സ്കൗട്സ് ആൻഡ് ഗൈഡ്സ് വഴി വീടുവെച്ചു നൽകാൻ നേരത്തെ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പി.ഡി അക്കൗണ്ടിൽ നിന്ന് മൂന്ന് ലക്ഷം രൂപയും കെ.എസ്.ഇ.ബി പത്ത് ലക്ഷം രൂപയും സ്കൂൾ മാനേജ്മെന്റ് പത്ത് ലക്ഷവും അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.